‘ക്യൂട്ട് സെൽഫികൾ പങ്കുവച്ച് നടി അന്ന രാജൻ, ലിച്ചി ആളാകെ മാറിയെന്ന് ആരാധകർ..’ – ഫോട്ടോസ് കാണാം

‘ക്യൂട്ട് സെൽഫികൾ പങ്കുവച്ച് നടി അന്ന രാജൻ, ലിച്ചി ആളാകെ മാറിയെന്ന് ആരാധകർ..’ – ഫോട്ടോസ് കാണാം

ലിജോ ജോസ് പല്ലിശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് അന്ന രാജൻ. നഴ്‌സായി ഒരു സ്വകാര്യ ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്ന അന്ന സിനിമയിലേക്ക് എത്തിയത് വളരെ വ്യത്യസ്തമായിട്ടാണ്. അന്ന ജോലി ചെയ്തിരുന്ന ഹോസ്പിറ്റലിന്റെ പരസ്യത്തിന്റെ ഹോർഡിങ്ങിൽ കണ്ടാണ് ഇഷ്ടപെട്ടാണ് സംവിധായകൻ അന്നയുടെ അടുത്തേക്ക് എത്തിയത്.

ഓഡിഷനിൽ പങ്കെടുക്കുകയും സിനിമയിൽ നായികയായി തകർത്ത് അഭിനയിക്കുകയും ചെയ്തു താരം. അതൊരു തുടക്കം മാത്രമായിരുന്നു. ലിച്ചി എന്ന അങ്കമാലി ഡയറീസിലെ കഥാപാത്രത്തിന് ശേഷം അന്ന മോഹൻലാലിൻറെ നായികയായി വെളിപാടിന്റെ പുസ്തകത്തിൽ അഭിനയിച്ചു. മധുരരാജ, സച്ചിൻ, ലോനപ്പന്റെ മാമോദിസ, അയ്യനും കോശിയും തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു.

ഇടുക്കി ബ്ലാസ്റ്റേഴ്‌സ്, തലനാരിഴ, രണ്ട് തുടങ്ങിയവയാണ് ഇനി പുറത്തിറങ്ങാനുള്ള സിനിമകൾ. ആദ്യ സിനിമ കഴിഞ്ഞപ്പോൾ തന്നെ നല്ല ആരാധകർ താരത്തിനുണ്ടായി. സോഷ്യൽ മീഡിയയിൽ വളരെ കുറച്ച് മാത്രമേ ആക്ടിവ് ആയിട്ടുള്ളു. എന്നാൽ 2020-ൽ ലോക്ക്ഡൗൺ തുടങ്ങിയ ശേഷം സമൂഹ മാധ്യമങ്ങളിൽ കുറച്ചുകൂടി സജീവമാവാൻ തുടങ്ങിയിരുന്നു അന്ന.

അന്നയുടെ പുതിയ സെൽഫി ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. നീല ജീൻസും കറുത്ത ഷോർട്ട് ടോപ്പും ധരിച്ച് ക്യൂട്ട് സെൽഫികളാണ് അന്ന പോസ്റ്റ് ചെയ്തത്. ലിച്ചി ആളാകെ മാറി പോയെന്നാണ്‌ ആരാധകർ പറയുന്നത്. ഇടയ്ക്ക് അന്നയ്ക്ക് തടി കൂടുകയും പിന്നീട് കൃത്യമായ ഡയറ്റിലൂടെ പഴയ ലുക്കിലേക്ക് തിരിച്ചുവരികയും ചെയ്തിരുന്നു.

CATEGORIES
TAGS