‘ഹണി റോസിനൊരു വെല്ലുവിളി ആകുമോ!! വെള്ളയിൽ മാലാഖയെ പോലെ അന്ന രാജൻ..’ – ഫോട്ടോസ് വൈറലാകുന്നു

സിനിമ, സീരിയൽ മേഖലയിൽ പ്രവർത്തിക്കുന്ന താരങ്ങൾ അഭിനയത്തോടൊപ്പം തന്നെ കൊണ്ടുപോകുന്ന ഒരു കാര്യമാണ് ഉദ്‌ഘാടന പരിപാടികൾ. നല്ല രീതിയിലുള്ള ഒരു വരുമാനം ഇവർക്ക് ഇതിലൂടെ ലഭിക്കുന്നുണ്ട് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ ഒരു കാര്യം. അഭിനയിക്കാൻ ചാൻസ് കുറവാണെങ്കിൽ കൂടിയും ഇതിലൂടെ നേട്ടം ഉണ്ടാക്കാൻ പലർക്കും സാധിക്കുന്നുണ്ട്. സൂപ്പർ താരങ്ങൾ മുതലുള്ളവർ ഉദ്‌ഘാടനങ്ങൾ ചെയ്യാറുണ്ട്.

പക്ഷേ ഉദ്‌ഘാടന പരിപാടി എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടിവരുന്ന മുഖം നടി ഹണി റോസിന്റെ ആയിരിക്കും. കേരളത്തിൽ അങ്ങോളമിങ്ങോളം ഹണി പല സ്ഥലത്തും ഉദ്‌ഘാടനത്തിന് എത്തിയിട്ടുണ്ട്. അവിടെയൊക്കെ ഹണിയെ കാണാനും ആളുകൾ എത്താറുണ്ട്. ഹണി കഴിഞ്ഞാൽ ഉദ്‌ഘാടനങ്ങളിൽ വളരെ സജീവമായി നിൽക്കുന്ന മറ്റൊരു നായികനടിയാണ് അന്ന രാജൻ.

ഹണിക്കൊരു വെല്ലുവിളിയാകുമോ അന്നയെന്ന് പലർക്കും സംശയവുമുണ്ട്. ഈ പരിപാടികളിൽ മാത്രമല്ല ലുക്കിൽ പോലും ഹണിയെ വെല്ലുന്ന രീതിയിലാണ് അന്ന എത്താറുള്ളത്. 2017 മുതൽ മാത്രം സിനിമയിൽ സജീവമായ ഒരാളാണ് അന്നയെന്നും കൂടി ഓർക്കണം. അങ്കമാലി ഡയറീസിലൂടെ തുടങ്ങിയ അന്ന കഴിഞ്ഞ വർഷം പുറത്തിറങ്ങിയ തിരിമാലിയിലാണ് അവസാനമായി അഭിനയിച്ചത്. ഇതിന് ശേഷം അന്നയെ പ്രേക്ഷകർ കൂടുതൽ കാണുന്നത് ഉദ്‌ഘാടന പരിപാടികളിലാണ്.

സോഷ്യൽ മീഡിയയിലും സജീവമായി നിൽക്കുന്ന അന്നയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. വെള്ള നിറത്തിലെ ചുരിദാറിൽ അതിസുന്ദരിയായ അന്ന കാണപ്പെടുന്നു. ഷൗലി ഡിസൈനർ ഫാഷൻസിന്റെ ഡിസൈനർ വെയറാണ് അന്ന ധരിച്ചിരിക്കുന്നത്. ജൗഷൻ ഭഗത് ആണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. അതിസുന്ദരിയായിട്ടുണ്ടെന്നും മാലാഖയെ പോലെയുണ്ടെന്നും പലരും കമന്റും ചെയ്തിട്ടുണ്ട്.