‘പഴയതിലും ക്യൂട്ടായി ശാലിനിയും ശാമിലിയും! അനിയത്തിയുടെ ചടങ്ങിൽ തിളങ്ങി ചേച്ചി..’ – ഫോട്ടോസ് വൈറൽ

സിനിമ മേഖലയിൽ ബാലതാരമായും നായികയായും ഒരേപോലെ തിളങ്ങിയ രണ്ട് സഹോദരിമാരാണ് ശാലിനിയും ശാമിലിയും. ഒരാൾ മലയാളത്തിലൂടെ ബാലതാരമായി അരങ്ങേറിയതെങ്കിൽ മറ്റെയാൾ തമിഴിലൂടെയാണ് ബാലതാരമായി അരങ്ങേറുന്നത്. എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന സിനിമയിലാണ് ശാലിനി ആദ്യമായി ബാലതാരമായി അഭിനയിക്കുന്നത്. 1983-ലായിരുന്നു ആ സിനിമ ഇറങ്ങിയത്.

ശാമിലിയാകട്ടെ 1989-ൽ തമിഴിൽ ഇറങ്ങിയ ‘രാജനഡൈ’ എന്ന സിനിമയിലൂടെയാണ് തുടങ്ങിയത്. മലയാളത്തിൽ മാളൂട്ടിയായിരുന്നു ശാമിലിയുടെ ആദ്യ സിനിമ. ശാലിനി മലയാളത്തിൽ തന്നെയാണ് നായികയായി തുടക്കം കുറിച്ചത്. അനിയത്തിപ്രാവ് എന്ന കുഞ്ചാക്കോ ബോബൻ നായകനായി അരങ്ങേറിയ അതെ സിനിമയിൽ തന്നെയാണ് ശാലിനിയും ആദ്യമായി നായികയായി തുടക്കം കുറിക്കുന്നത്.

പിന്നീട് ശാമിലിയും നായികയായി അരങ്ങേറി. തെലുങ്കിലായിരുന്നു അത്. വിവാഹിതയായ ശേഷം ശാലിനി സിനിമയിൽ നിന്ന് വിട്ടുനിന്നു. ശാമിലിയും 2018-ന് ശേഷം അഭിനയിച്ചിട്ടില്ല. ഇരുവരും ഇനി സിനിമയിലേക്ക് മടങ്ങിയെത്തുമോ എന്നതും സംശയമാണ്. ശാമിലി നല്ലയൊരു ആർട്ടിസ്റ്റ് കൂടിയാണ്. ശാമിലി വരച്ച ധാരാളം ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. വരക്കുന്നതിന്റെ വീഡിയോസും പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ ശാമിലിയുടെ ‘ഷീ’ എന്ന പേരിൽ നടന്ന സോളോ ആർട്ട് ഷോയിൽ അതിഥിയായി എത്തിയത് ശാലിനിയായിരുന്നു. ഇരുവരും ഒരുമിച്ച് നിൽക്കുന്ന ഫോട്ടോസ് രണ്ട് പേരും പങ്കുവച്ചിട്ടുണ്ട്. ശാമിലി വരച്ച ചിത്രങ്ങളുടെ ആർട്ട് ഗാലറി എല്ലാവർക്കും കാണാനും പറ്റും. ജൂൺ 21 മുതൽ ജൂൺ 30 വരെ ചെന്നൈയിലെ അൽവാർപെട്ടയിലെ കസ്തൂരി എസ്റ്റേറ്റിൽ വച്ചാണ് ഷോ നടക്കുന്നത്. സെലിബ്രേറ്റിംഗ് ഹേർ എന്ന ക്യാപ്ഷനാണ് ശാലിനി അനിയത്തിക്ക് ഒപ്പം നിൽക്കുന്ന ചിത്രത്തോടൊപ്പം കുറിച്ചത്.


Posted

in

by