‘കുമ്പളങ്ങി നൈറ്റ്സിൽ കണ്ട ബേബി മോളാണോ ഇത്! ഹോട്ട് ലുക്കിൽ നടി അന്ന ബെൻ..’ – ഫോട്ടോസ് വൈറൽ

കുമ്പളങ്ങി നൈറ്റസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമ രംഗത്തേക്ക് വന്ന നായികയാണ് നടി അന്ന ബെൻ. ആദ്യ സിനിമയിൽ നായികയായി മികച്ച വേഷം തന്നെ ലഭിച്ച അന്ന, മലയാള സിനിമയിലെ മികച്ച തിരക്കഥാകൃത്തുക്കളിൽ ഒരാളായ ബെന്നി പി നായരമ്പലത്തിന്റെ മകളാണ്. പക്ഷേ അച്ഛന്റെ യാതൊരു പേരും ഉപയോഗിച്ച് സിനിമയിൽ വന്ന താരമല്ല. ഓഡിഷനിൽ പങ്കെടുത്ത് തിരഞ്ഞെടുക്കപ്പെട്ട് വന്നതാണ്.

തന്റെ കഴിവ് പ്രേക്ഷകരെ കൊണ്ട് അന്ന അംഗീകരിപ്പിക്കുകയും ചെയ്തു. ആദ്യ നാല് സിനിമകളിലും മികച്ച കഥാപാത്രങ്ങൾ അവതരിപ്പിച്ച് അന്ന കൈയടി വാങ്ങുകയും രണ്ട് തവണ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടുകയും ചെയ്തു. നാല് വർഷംകൊണ്ട് എട്ടോളം സിനിമകളിൽ അന്ന നായികയായി അഭിനയിച്ചിട്ടുണ്ട്. ഈ വർഷം പുറത്തിറങ്ങിയ ത്രിശങ്കുവാണ് അന്നയുടെ അവസാനം റീലീസ് ചെയ്തത്.

എന്നിട്ട് അവസാനം, അഞ്ച് സെന്റും സെലീനയും എന്നീ സിനിമകളാണ് അന്നയുടെ അടുത്തായി വരാനുള്ളത്. തമിഴിലും ഒരു സിനിമയിൽ അന്ന നായികയായി അഭിനയിക്കുന്നുണ്ട്. സമൂഹ മാധ്യമങ്ങളിൽ മറ്റുള്ള നടിമാരെ പോലെ അത്ര സജീവമല്ലെങ്കിലും തന്റെ ഫോട്ടോസും സിനിമ വിശേഷങ്ങളും ഇടയ്ക്ക് പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ അന്നയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് വൈറലായി മാറിയിരിക്കുന്നത്.

അന്ന ഒരു ചടങ്ങളിൽ പങ്കെടുക്കാൻ വേണ്ടി ഐവറി നിറത്തിലെ വൺ ഷോൾഡർ ഡ്രെസ്സിൽ ഹോട്ട് ലുക്കിൽ തിളങ്ങിയിരിക്കുന്ന ഫോട്ടോസ് ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. സാൾട്ട് സ്റ്റുഡിയോ ഡിസൈൻ ചെയ്ത ഔട്ട് ഫിറ്റാണ് അന്ന ഇട്ടിരിക്കുന്നത്. ദിയ ജോണാണ് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്. കുമ്പളങ്ങി നൈറ്റ്സിൽ കണ്ട ബേബി മോളാണോ ഇതെന്ന് ആരാധകർ ചിത്രങ്ങൾ കണ്ടിട്ട് ചോദിച്ചു പോകുന്നു.