‘മാലിദ്വീപിൽ അവധി ആഘോഷിച്ച് നടി അഞ്ജു കുര്യൻ, ചിത്രങ്ങൾ പങ്കുവച്ച് താരം..’ – ഫോട്ടോസ് കാണാം

‘മാലിദ്വീപിൽ അവധി ആഘോഷിച്ച് നടി അഞ്ജു കുര്യൻ, ചിത്രങ്ങൾ പങ്കുവച്ച് താരം..’ – ഫോട്ടോസ് കാണാം

നേരം എന്ന നിവിൻ പൊളി ചിത്രത്തിൽ സഹോദരിയായി അഭിനയിച്ച് സിനിമയിൽ തുടക്കം കുറിച്ച താരമാണ് നടി അഞ്ജു കുര്യൻ. പിന്നീട് പ്രേമത്തിലും നിവിൻ പൊളിയുടെ സഹോദരിയായി അഞ്ജു കുര്യൻ അഭിനയിച്ചു. സഹോദരി കഥാപാത്രങ്ങൾ പിന്നീട് നായികയായി മാറാനുള്ള ചവിട്ടുപടിയായിരുന്നു അഞ്ജു കുര്യൻ എന്ന താരത്തിന്.

ഓം ശാന്തി ഓശാനയിലും ചെറിയ വേഷത്തിൽ അഭിനയിച്ച അഞ്ജു നായികയായി അരങ്ങേറ്റം കുറിച്ചത് കവി ഉദേശിച്ചത് എന്ന ആസിഫ് അലി ചിത്രത്തിലാണ്. പിന്നീട് ഞാൻ പ്രകാശൻ, ജീം ബൂം ബ, ജാക്ക് ആൻഡ് ഡാനിയൽ, ഷിബു തുടങ്ങിയ സിനിമകളിൽ അഞ്ജു കുര്യൻ നായികയായി അഭിനയിച്ചു. ഇത് കൂടാതെ തമിഴിലും തെലുങ്കിലും ചില സിനിമകളിൽ അഭിനയിച്ചു.

അതോടുകൂടി തെന്നിന്ത്യയിൽ സുപരിചിതയാവുകയും ഒരുപാട് ആരാധകരെ ലഭിക്കുകയും ചെയ്തു. ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാൻ എന്ന സിനിമയാണ് ഇനി അഞ്ജുവിന്റെ റിലീസ് ആകാനുള്ളത്. ഷൂട്ടിംഗ് തിരക്കുകൾക്ക്‌ ഇടവേള എടുത്തുകൊണ്ട് അഞ്ജു അവധി ആഘോഷിക്കാനായി ഇപ്പോൾ മാലിദ്വീപിലേക്ക് പോയിരിക്കുകയാണ്. അവിടെ നിന്നുള്ള ചിത്രങ്ങൾ അഞ്ജു പോസ്റ്റ് ചെയ്തു.

തൂവെള്ള നിറത്തിലുള്ള മോഡേൺ വസ്ത്രങ്ങൾ ധരിച്ച് അഞ്ജു കുര്യൻ കിടിലം ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്. അഞ്ജുവിന്റെ ജന്മദിനത്തോടെ അനുബന്ധിച്ച് ആഘോഷിക്കാൻ വേണ്ടി കൂടിയാണ് അഞ്ജു മാലിദ്വീപിലേക്ക് ഫ്ലൈറ്റ് കയറിയത്. തെന്നിന്ത്യൻ നടിമാരുടെ ഇഷ്ട വിനോദസഞ്ചാര മേഖലകളിൽ ഒന്നാണ് മാലിദ്വീപ് എന്നാണ് അറിയപ്പെടുന്നത്.

CATEGORIES
TAGS