‘കട്ട സ്റ്റൈലിഷ് ലുക്കിൽ നടി അനിഖ സുരേന്ദ്രൻ, ഭാവി ലേഡി സൂപ്പർസ്റ്റാർ എന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

മലയാള സിനിമയിൽ വളരെ പെട്ടന്ന് വളർന്നുകൊണ്ടിരിക്കുന്ന താരമാണ് നദി അനിഖ സുരേന്ദ്രൻ. ബാലതാരമായി വർഷങ്ങോളം അഭിനയിച്ച അനിഖ ചുവടുമാറ്റി നായികാ നിരയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. തെലുങ്കിൽ ബുട്ട ബൊമ്മ എന്ന ചിത്രത്തിലൂടെ അനിഖ നായികയായി അരങ്ങേറി കഴിഞ്ഞു. മലയാളത്തിൽ നായികയായി അഭിനയിക്കുന്ന ഓ മൈ ഡാർലിംഗ് റിലീസിന് ഒരുങ്ങുകയാണ്.

സിനിമയുടെ ട്രെയിലർ കണ്ട് അക്ഷരാർത്ഥത്തിൽ മലയാളികളുടെ കണ്ണ് തള്ളിയിരിക്കുകയാണ്. പ്രണയ രംഗങ്ങളും ലിപ്-ലോക്ക് സീനുകളും നിറഞ്ഞ് നിന്ന ഒരു ട്രെയിലറായിരുന്നു അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. പതിനെട്ടുകാരിയായ അനിഖ ഈ പ്രായത്തിൽ തന്നെ ഇത്തരം റോളുകളിൽ അഭിനയിക്കണമായിരുന്നോ എന്ന് ചിലർ ട്രെയിലർ വീഡിയോയുടെ താഴെ ചോദിക്കുന്നുമുണ്ട്.

സിനിമ എന്തായാലും ഫെബ്രുവരി 24-ന് റിലീസ് ചെയ്യുകയാണ്. മെൽവിൻ ജി ബാബു, ജോണി ആന്റണി, മുകേഷ്, മഞ്ജു പിള്ള, ലെന, വിജയരാഘവൻ, നന്ദു, ഫുക്രു, ഷാജു ശ്രീധർ തുടങ്ങിയ നിരവധി താരങ്ങളും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി അനിഖ ഇപ്പോൾ ഫോട്ടോഷൂട്ടുകൾ നടത്തി വരുന്നുണ്ട്. അതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.

പേപ്പറൊൻസിനോ ഫോട്ടോഗ്രാഫിക്ക് വേണ്ടി ബെൻ ജോസഫ്, അരുൺ മാനുവൽ എന്നിവർ എടുത്ത ഫോട്ടോസാണ് അനിഖ പങ്കുവച്ചത്. ഓറഞ്ച് നിറത്തിലെ ടി ഷർട്ടും ജീൻസും ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് അനിഖ ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ഭാവി ലേഡി സൂപ്പർസ്റ്റാർ എന്നാണ് ആരാധകർ അനിഖയെ വിശേഷിപ്പിക്കുന്നത്. നയൻതാരയുടെ ഛായയും ചില ചിത്രങ്ങളിൽ അനിഖയ്ക്കുണ്ട്.