‘കാത്തിരിപ്പിന് വിരാമം!! മാത്യുവും മാളവികയും ഒന്നിച്ച ക്രിസ്റ്റി ട്രെയിലർ ഇറങ്ങി..’ – വീഡിയോ കാണാം

ആൽവിൻ ഹെൻറി കഥ എഴുതി സംവിധാനം ചെയ്ത മാത്യു തോമസ്, മാളവിക മോഹനൻ എന്നിവർ പ്രധാന റോളുകളിൽ അഭിനയിക്കുന്ന സിനിമയാണ് ക്രിസ്റ്റി. ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ ചർച്ചകൾക്ക് വഴിയൊരുക്കി കഴിഞ്ഞ സിനിമയുടെ ടീസറും ആദ്യ ഗാനത്തിന്റെ വീഡിയോയും ഇറങ്ങിയിരുന്നു. യുവതിയെ പ്രണയിക്കുന്ന കൗമാരക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്.

റോക്കി മൗണ്ടൈൻ സിനിമാസിന്റെ ബാനറിൽ സജയ് സെബാസ്റ്റിയനും കണ്ണൻ സതീശനും ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. സെബാസ്റ്റിയനും ജി ആർ ഇന്ദുഗോപനും ചേർന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ഗോവിന്ദ വസന്ത സംഗീതം നിർവഹിച്ചിരിക്കുന്ന ആദ്യ ഗാനം ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ തരംഗമായി പ്രേക്ഷകരുടെ പ്ലേ ലിസ്റ്റിൽ ഇടം പിടിച്ചു കഴിഞ്ഞിരുന്നു.

ഇപ്പോഴിതാ സിനിമയുടെ ട്രെയിലർ പുറത്തിറങ്ങിയിരിക്കുകയാണ്. മാത്യുവിന്റെയും മാളവികയുടെയും കഥാപാത്രങ്ങൾ ഒരു ബസിൽ മഴയത്ത് ഇരിക്കുന്ന രംഗത്തോടെയാണ് ട്രെയിലർ തുടങ്ങുന്നത്. തുടർന്ന് ബസിൽ ഇരുന്ന് മാത്യുവിന്റെ കഥാപാത്രം തന്റെ ഇഷ്ടം പറയുന്നതും ട്രൈലറിൽ കാണിക്കുന്നുണ്ട്. ഏറ്റവും അവസാന ഇരുവരും തമ്മിൽ ഒരു ലിപ് ലോക്ക് രംഗത്തിലേക്ക് എത്തി നിൽക്കുന്നതും കാണിക്കുന്നുണ്ട്.

ഈ തലമുറയിലെ രതിനിർവേദം എന്നാണ് ആരാധകർ ട്രൈലെർ കണ്ടിട്ട് വിശേഷിപ്പിച്ചിരിക്കുന്നത്. പ്രായത്തിൽ മൂത്ത ഒരു ക്രഷ് എല്ലാ ആൺകുട്ടികൾക്കും ഉണ്ടാകുമെന്നും ചിലർ കമന്റ് ഇട്ടിട്ടുണ്ട്. ഫെബ്രുവരി പതിനേഴിനാണ്‌ സിനിമ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. നിരവധി പ്രേക്ഷകരാണ് സിനിമയ്ക്ക് വനേടി കാത്തിരിക്കുന്നത്. മനു ആന്റണിയാണ് എഡിറ്റിംഗ്, ആനന്ദ് സി ചന്ദ്രനാണ് ക്യാമറ ചെയ്തിരിക്കുന്നത്.