‘ഉണ്ണി മുകുന്ദൻ ഇനി ഗന്ധർവ്വൻ!! 40 കോടി ബഡ്ജറ്റിൽ ‘സൂപ്പർ ഹീറോ’ പാൻ ഇന്ത്യ ചിത്രം..’ – ചിത്രീകരണം ആരംഭിച്ചു

മാളികപ്പുറം എന്ന ബ്ലോക്ക് ബസ്റ്റർ ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദൻ വീണ്ടും നായകനാകുന്നു. ‘ഗന്ധർവ്വൻ ജൂനിയർ’ എന്നാണ് ചിത്രത്തിന് ഇട്ടിരിക്കുന്ന പേര്. ലിറ്റിൽ ബിഗ് ഫിൽംസിന്റെ ബാനറിൽ സുവിൻ കെ വർക്കിയും പ്രശോഭ് കൃഷ്ണയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്ണു അരവിന്ദാണ്. അഞ്ച് ഭാഷകളിൽ റിലീസ് ചെയ്യുന്ന സിനിമ ഒരു പാൻ ഇന്ത്യ ചിത്രമായിരിക്കുമെന്ന് ഉറപ്പായി.

മിന്നൽ മുരളി എന്ന സിനിമയ്ക്ക് ശേഷം ഇറങ്ങുന്ന സൂപ്പർഹീറോ ചിത്രം കൂടിയായിരിക്കും ഇത്. പ്രവീൺ പ്രഭാരയും സുജിൻ സുജാതനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ജയ്ക്സ് ബിജോയാണ് സംഗീതം നിർവഹിക്കുന്നത്. ചന്ദ്രു സെൽവരാജാണ് ഛായാഗ്രഹണം. ഒരു ഗന്ധർവ്വന്റെ ഭൂമിയിലേക്കുള്ള അപ്രതീക്ഷിതമായ വരവും ഉപകാരവും ഉപദ്രവുമായി മാറുന്ന സംഭവങ്ങളാണ് സിനിമയിൽ പറയുന്നത്.

സെക്കന്റ് ഷോ, കൽക്കി തുടങ്ങിയ സിനിമകളുടെ സഹസംവിധായകനായിരുന്നു വിഷ്ണു അരവിന്ദ്. നാല്പത് കോടിയിൽ അധികം ബഡ്ജറ്റിലാണ് സിനിമ ഇറങ്ങുന്നത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം ഇറങ്ങുമെന്ന് ഉണ്ണി തന്നെ സൂചിപ്പിച്ചിട്ടുണ്ട്. സിനിമയുടെ പൂജ ചടങ്ങുകൾ കഴിഞ്ഞതിന്റെ ഫോട്ടോസ് പങ്കുവച്ചുകൊണ്ടാണ് ഉണ്ണി മുകുന്ദൻ ഈ സന്തോഷ വാർത്ത അറിയിച്ചത്.

സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചു. ഉണ്ണി മുകുന്ദൻ അയ്യപ്പനായി അഭിനയിച്ചത് സ്വീകരിച്ച മലയാളികൾ ഗന്ധർവനായി അഭിനയിക്കുമ്പോഴും സ്വീകരിക്കുമെന്ന പ്രതീക്ഷിച്ചയിലാണ് താരം. 100 കോടി ക്ലബ്ബിൽ കയറിയെന്ന് അണിയറ പ്രവർത്തകർ പറയുന്ന മാളികപ്പുറം ഇപ്പോഴും തിയേറ്ററുകളിൽ ഓടുന്നുണ്ട്. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിൽ ഫെബ്രുവരി 15-ന് മാളികപ്പുറം ഒ.ടി.ടി റിലീസ് ആവുകയാണ്.