‘ആട് തോമയെ പോലെ മുണ്ട് മടക്കിക്കുത്തി അനശ്വര, ഊതല്ലേ ഊതിയാ തീപ്പൊരി പറക്കുമെന്ന് താരം..’ – ഫോട്ടോസ് വൈറൽ

മോഹൻലാലിനെ നായകനാക്കി ഭദ്രൻ സംവിധാനം ചെയ്ത മലയാളത്തിലെ എക്കാലത്തെയും മികച്ച മാസ്സ് സിനിമകളിൽ ഒന്നായ സ്പടികം ഈ കഴിഞ്ഞ ദിവസമാണ് 4-കെ റീ മാസ്റ്റർ ചെയ്‌ത്‌ തിയേറ്ററുകളിൽ വീണ്ടും റിലീസ് ചെയ്തത്. ഒരു പുതിയ സിനിമയ്ക്ക് ലഭിക്കുന്ന അതെ എണ്ണത്തിലുള്ള തിയേറ്ററുകളാണ് സ്പടികം റീ-റിലീസ് ചെയ്തപ്പോഴും ലഭിച്ചത്. അതേപോലെ ആരാധകരും ഏറെ ആവേശത്തിലാണ്.

റീ റിലീസ് ചെയ്യുന്ന സമയത്ത് ചിത്രത്തിലെ പല പ്രധാന അഭിനേതാക്കളും അന്തരിച്ചിരുന്നു. തിലകൻ, കെപിഎസ്.സി ലളിത, നെടുമുടി വേണു, സിൽക്ക് സ്മിത, രാജൻ പി ദേവ്, എൻ.എഫ് വർഗീസ്, ശങ്കരാടി, കരമന ജനാർദ്ദനൻ, പരവൂർ ഭരതൻ, ബഹദൂർ തുടങ്ങിയ ഒട്ടുമിക്ക താരങ്ങളും മണ്മറഞ്ഞ് പോയി. റീ റിലീസ് ചെയ്ത സിനിമയായിട്ട് കൂടി ആദ്യ ദിനം മികച്ച കളക്ഷനാണ് ചിത്രത്തിന് ലഭിച്ചു.

ആ സമയത്ത് തിയേറ്ററുകളിൽ കാണാൻ പറ്റാതിരുന്ന മോഹൻലാൽ ആരാധകർ മുഴുവനായി തിയേറ്ററിലേക്ക് എത്തി സിനിമ കണ്ടു. അതുപോലെ നൈറ്റ് ഷോകൾ ചിലത് ഹൗസ് ഫുളായി മാറിയപ്പോൾ തിരുവനന്തപുരം കൈരളി നിള തിയേറ്ററിൽ എക്സ്ട്രാ ഷോ വരെയുണ്ടായിരുന്നു. മോഹൻലാൽ എന്ന താരത്തിന്റെ തിരിച്ചുവരവ് ആരാധകർ എത്രത്തോളം പ്രതീക്ഷിക്കുന്നു എന്നതിന്റെ തെളിവ് കൂടിയാണ് ഇത്.

അതെ സമയം സ്പടികം റീ-റിലീസ് ചെയ്തപ്പോൾ അത് തിയേറ്ററിൽ കാണാൻ താരങ്ങൾ എത്തിയിരുന്നു. നടി അനശ്വര രാജൻ തിയേറ്ററിൽ വച്ച് സ്പടികം ഹോർഡിങ്ങിന് മുന്നിൽ മുണ്ടുമടക്കിക്കുത്തി നിൽക്കുന്ന ഫോട്ടോസ് പങ്കുവച്ചിരുന്നു. “ഇതെന്റെ പുത്തൻ റെയ് ബാൻ ഗ്ലാസ്‌.. ഊതല്ലേ ഊതിയാ തീപ്പൊരി പറക്കും.. മണിയാ.. പോ..”, എന്ന ക്യാപ്ഷനോടെയാണ് അനശ്വര ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.