‘ഷോർട്സ് ധരിച്ച് ദുബായ് ചുറ്റിക്കറങ്ങി സാനിയ ഇയ്യപ്പൻ, ഒപ്പമുള്ള ആളെ മനസ്സിലായോ..’ – ഫോട്ടോസ് കാണാം

മഴവിൽ മനോരമയിലെ ഡാൻസ് റിയാലിറ്റി ഷോയായ ഡി ഫോർ ഡാൻസിലൂടെ മത്സരാർത്ഥിയായി വന്ന് മലയാളികളുടെ ശ്രദ്ധ പിടിച്ചെടുത്ത താരമാണ് സാനിയ ഇയ്യപ്പൻ. ഡാൻസ് ഷോയിൽ തിളങ്ങിയ സാനിയയ്ക്ക് സിനിമയിൽ ബാലതാരമായി അഭിനയിക്കാനും അവസരം ലഭിച്ചു. ബാലയകാലസഖി, അപ്പോത്തിക്കരി എന്നീ സിനിമകളിൽ ബാലതാരമായി അഭിനയിച്ച ശേഷമാണ് സാനിയ നായികയാവുന്നത്.

പുതുമുഖങ്ങൾ പ്രധാന റോളുകളിൽ അഭിനയിച്ച ക്വീൻ എന്ന സിനിമയിലാണ് സാനിയ ആദ്യമായി നായികയായി അഭിനയിച്ചത്. പിന്നീട് ഇങ്ങോട്ട് മലയാളത്തിലെ ഒരു ഫാഷൻ സെൻസേഷനായി ഒരു വർഷം കഴിയുമ്പോഴും താരം മാറി. നായികയായി അധികം സിനിമകളിൽ അഭിനയിച്ചിട്ടില്ലെങ്കിലും വലിയ സിനിമകളുടെ ഭാഗമാകാൻ സാനിയയ്ക്ക് സാധിച്ചിട്ടുണ്ട്. പലതും ഹിറ്റായ സിനിമകളുമാണ്.

നിവിൻ പൊളി നായകനായ സാറ്റർഡേ നൈറ്റാണ് സാനിയയുടെ അവസാനമായി ഇറങ്ങിയത്. അതിൽ നായികമാരിൽ ഒരാളായിട്ടാണ് സാനിയ അഭിനയിച്ചത്. മലയാളത്തിൽ മാത്രമാണ് ഇതുവരെ സാനിയ അഭിനയിച്ചിട്ടുള്ളത്. അന്യഭാഷകളിൽ അഭിനയിച്ചാൽ ഇതിലും തരംഗമായി മാറാൻ സാധ്യതയുള്ള ഒരാളാണ് സാനിയ. മലയാളത്തിൽ ഗ്ലാമറസ് ക്വീൻ എന്നാണ് സാനിയ അറിയപ്പെടുന്നത്.

സാനിയ ദുബായിലേക്ക് യാത്ര പോയിരിക്കുകയാണ്. ഷോർട്സ് ധരിച്ച് കട്ട സ്റ്റൈലിഷ് ലുക്കിൽ ദുബായ് ചുറ്റിക്കറങ്ങുന്ന നമ്മോസിൽ നിന്നുള്ള ഫോട്ടോസും ആരാധകരുമായി സാനിയ പങ്കുവച്ചിരിക്കുകയാണ്. സുഹൃത്തും മേക്കപ്പ് ആർട്ടിസ്റ്റുമായ സാംസൺ ലെയയും സാനിയയ്ക്ക് ഒപ്പം പോയിട്ടുണ്ട്. എന്തെങ്കിലും ഫാഷൻ ബ്രാൻഡിന് വേണ്ടിയാണോ സാനിയയുടെ ദുബായ് സന്ദർശനമെന്ന് വ്യക്തമല്ല.