‘വർക്കല റിസോർട്ടിൽ ഷൂട്ടുമായി അമേയ മാത്യു, പിണറായി സർക്കാരിനെ വിമർശിച്ച് താരം..’ – ഫോട്ടോസ് വൈറൽ

മലയാളികളിൽ യുവതലമുറ കാണാൻ കാത്തിരിക്കുന്ന വീഡിയോസാണ് കോമഡി സീരീസുകളും മിനി കോമഡി ചിത്രങ്ങളും എടുത്ത് ശ്രദ്ധനേടിയ കരിക്കിന്റെത്. തുടക്കത്തിൽ കോമഡിയായിരുന്നു അവർ ചെയ്തിരുന്നെങ്കിൽ ഇപ്പോൾ നല്ല കഥയുള്ള, സീരിയസ് വിഷയങ്ങൾ സംസാരിക്കുന്ന സീരീസുകളാണ് അവർ ചെയ്യുന്നത്. അതിലൂടെ മലയാളികൾക്ക് പ്രിയങ്കരരായ ഒരുപാട് താരങ്ങളാണ് വളർന്നു വന്നത്.

കരിക്കിന്റെ വീഡിയോയിലൂടെ മലയാളികൾ ശ്രദ്ധിച്ചു തുടങ്ങിയ താരമാണ് നടി അമേയ മാത്യു. കരിക്കിന്റെ ഭാസ്കരൻപിള്ള ടെക്നോളോജിസ് എന്ന വീഡിയോയിലാണ് അമേയ അഭിനയിച്ചത്. അത് ഇറങ്ങിയ ശേഷം അമേയ സോഷ്യൽ മീഡിയയിൽ യുവാക്കൾ തിരയുകയും പിന്നാലെ അമേയ നേരത്തെ ചെയ്ത ഒരു ഗ്ലാമറസ് ഫോട്ടോഷൂട്ടിലെ ചിത്രങ്ങൾ വൈറലാവുകയും ചെയ്തതോടെ താരമായി മാറി.

അതിന് മുമ്പ് ആട് 2-വിൽ ചെറിയ ഒരു കഥാപാത്രം ചെയ്ത അമേയയ്ക്ക് കൂടുതൽ അവസരങ്ങൾ സിനിമയിൽനിന്ന് ലഭിക്കുകയും ചെയ്തു. മമ്മൂട്ടി ചിത്രമായ ദി പ്രീസ്റ്റിലും അമേയ ഒരു കഥാപാത്രം ചെയ്തിരുന്നു. അമേയ മോഡലിംഗ് രംഗത്ത് നിന്നും വന്ന ഒരാളാണ്. ഫോട്ടോഷൂട്ടുകൾ ചെയ്യുകയും അതിന് ഒപ്പം രസകരമായ ക്യാപ്ഷനുകൾ ഇടുകയും ചെയ്യാറുണ്ട് താരം. പൂ.ളിൽ നിന്നുള്ള ഒരു ഷൂട്ട് ചെയ്തിരിക്കുകയാണ് അമേയ.

“സാമ്പത്തികമാന്ദ്യം+വിലകയറ്റം.. തല തണുപ്പിക്കാൻ ഒന്ന് വെള്ളത്തിൽ കിടന്നതാ.. ദി ഗവണ്മെന്റ് ബി ലൈക് : അയ്ശെരി വെള്ളക്കരം വർധിപ്പിച്ചു!!”, എന്ന ക്യാപ്ഷനോടെയാണ് അമേയ പുതിയ ഫോട്ടോസ് പങ്കുവച്ചത്. ഫോട്ടോഫാക്ടറിയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. സോണിയയാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. പിണറായി സർക്കാരിനെ കളിയാക്കിയതിന് ചില വിമർശന കമന്റുകളും വന്നു.