‘സൂര്യ ശോഭയിൽ മിന്നി തിളങ്ങി നടി നമിത പ്രമോദ്, എന്തൊരു ക്യൂട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

ബാലതാരമായും നായികയായുമെല്ലാം മലയാളികൾ നെഞ്ചിലേറ്റിയ താരമാണ് നടി നമിത പ്രമോദ്. എന്റെ മാനസപുത്രി എന്ന പരമ്പരയാണ് നമിതയ്ക്ക് കൂടുതൽ പ്രേക്ഷകർ ശ്രദ്ധിക്കാൻ കാരണമായത്. അതിന് ശേഷം ട്രാഫിക് എന്ന സിനിമയിൽ ബാലതാരമായി വളരെ പ്രധാനപ്പെട്ട ഒരു റോളിൽ അഭിനയിച്ച നമിത, തൊട്ടടുത്ത വർഷം നിവിൻ പൊളിയുടെ നായികയായി അഭിനയിച്ചുകൊണ്ട് നായിക ലേബലിലേക്ക് എത്തി.

സൗണ്ട് തോമസ്, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, വിക്രമാദിത്യൻ തുടങ്ങിയ സിനിമകളിലൂടെ നമിത നായികയായി തിളങ്ങിയതോടെ സിനിമയിൽ തന്റെ സ്ഥാനം നേടിയെടുക്കുകയും ചെയ്തു. പഴയ നടി സുമലതയുടെ മുഖസാദൃശ്യമുണ്ടെന്ന് പലപ്പോഴും പ്രേക്ഷകർ വിലയിരുത്തുകയും ചെയ്തിരുന്നു. ചന്ദ്രേട്ടൻ എവിടെയാ, അമർ അകബർ അന്തോണി, അടി കപ്പിയാരെ കൂട്ടമണി എന്നീ സൂപ്പർഹിറ്റുകളിലും നമിത നായികയായി.

ജയസൂര്യ നായകനായ ഈശോയാണ് നമിതയുടെ അവസാനമായി പുറത്തിറങ്ങിയത്. ആണ്, കപ്പ്, എതിരെ, രജനി തുടങ്ങിയ സിനിമകൾ നമിതയുടെ അടുത്തതായി വരാനുള്ളത്. ഈ അടുത്തിടെയാണ് നമിത പുതിയതായി കൊച്ചി പനമ്പള്ളി നഗറിൽ സമ്മർ ടൗൺ റെസ്റ്റോ എന്ന കഫേ ആരംഭിച്ചത്. മലയാള സിനിമയിലെ ഒരുപറ്റം യുവനടിമാർ ഒരുമിച്ച് ഉദ്‌ഘാടനം ചെയ്യാൻ എത്തുകയും ചെയ്തു.

നമിതയുടെ പുതിയ സംരംഭം കാണാൻ വേണ്ടി മെഗാസ്റ്റാർ മമ്മൂട്ടിയും എത്തിയിരുന്നു. അതെ സമയം നമിതയുടെ പുതിയ ഫോട്ടോസാണ് ആരാധകർ വൈറലാക്കിയിരിക്കുന്നത്. “സൺ കിസ്സഡ്” എന്ന ക്യാപ്ഷനോടെ സൂര്യ ശോഭയിൽ മിന്നി തിളങ്ങിയിരിക്കുന്ന തന്റെ ഫോട്ടോസ് നമിത പങ്കുവച്ചിരുന്നു. ബനിയനും ജീൻസും ധരിച്ച് പൊളി സ്റ്റൈലിഷ് ലുക്കിലാണ് നമിത ഞെട്ടിച്ചത്.


Posted

in

by