‘ഗോവയിലെ വിന്റേജ് കാറ്റിനൊപ്പം ഒരു വൈബ്!! ചില്ല് മൂഡിൽ നടി മാളവിക മേനോൻ..’ – ഫോട്ടോസ് വൈറൽ

നായികയായി ഒരുപാട് സിനിമകളിൽ ഒന്നും അഭിനയിച്ചിട്ടില്ലെങ്കിൽ കൂടിയും നിരവധി ആരാധകരെ സ്വന്തമാക്കിയ ഒരു താരമാണ് നടി മാളവിക മേനോൻ. പത്ത് വർഷമായി മലയാള സിനിമയിൽ അഭിനയിച്ച് തിളങ്ങി നിൽക്കുന്ന മാളവിക ചെറിയ വേഷമാണെങ്കിൽ കൂടിയും അത് ചെയ്യാറുണ്ട്. പൊതുവേ നായികയായി അഭിനയിച്ചു കഴിഞ്ഞാൽ നടിമാർ അത്തരത്തിൽ ചെറിയ റോളുകൾ തിരഞ്ഞെടുക്കാറില്ല.

മാളവിക അവരിൽ നിന്നെല്ലാം ഏറെ വ്യത്യസ്തയാണ്. നിദ്ര എന്ന സിനിമയിലാണ് മാളവിക ആദ്യമായി അഭിനയിക്കുന്നതെങ്കിലും പൃഥ്വിരാജിന്റെ സഹോദരിയായി ഹീറോ എന്ന സിനിമയിൽ അഭിനയിച്ച ശേഷമാണ് ശ്രദ്ധനേടുന്നത്. കടുത്ത പൃഥ്വിരാജ് ആരാധിക കൂടിയാണ് മാളവിക. കഴിഞ്ഞ വർഷം മാളവിക നിരവധി സിനിമകളിലാണ് അഭിനയിച്ചത്. പലതും സൂപ്പർസ്റ്റാർ സിനിമകളായിരുന്നു.

ആറാട്ട്, ഒരുത്തീ, സിബിഐ 5 ദി ബ്രെയിൻ, പുഴു, കടുവ, പാപ്പൻ തുടങ്ങിയ സിനിമകളിലാണ് കഴിഞ്ഞ വർഷം മാളവിക അഭിനയിച്ചത്. ഇത് കൂടാതെ ചില ഷോർട്ട് ഫിലിമുകളിലും മ്യൂസിക് വീഡിയോസിലും മാളവിക അഭിനയിച്ചിരുന്നു. തൃശൂർ കൊടുങ്ങല്ലൂർ സ്വദേശിനിയായ മാളവിക ആൽബം സോങ്ങിലൂടെയാണ് അഭിനയ രംഗത്തേക്ക് വരുന്നത്. ഇപ്പോൾ മോഡലിംഗ് രംഗത്തും മാളവിക സജീവമാണ്.

നിരവധി ഫാഷൻ ബ്രാൻഡുകളുടെ മോഡലായി മാളവിക തിളങ്ങിയിട്ടുണ്ട്. പലപ്പോഴും മാളവികയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ടുകളും വൈറലായിട്ടുണ്ട്. ഇപ്പോഴിതാ മാളവിക ഗോവയിൽ അവധി ആഘോഷിക്കാൻ പോയതിന്റെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. “ഗോവയിലെ വിന്റേജ് കാറ്റിനൊപ്പം ഒരു വൈബിങ്..”, എന്ന ക്യാപ്ഷനോടെയാണ് മാളവിക തന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.