‘ഡാൻസ് സ്കൂളിലെ ആദ്യ ദിനം, ആരാധകരെ കൈയിലെടുത്ത് അനിഖയുടെ നൃത്തം..’ – വീഡിയോ വൈറൽ

മലയാളം, തമിഴ് സിനിമകളിൽ ബാലതാരമായി അഭിനയിച്ച് ജനമനസ്സുകളിൽ ഇടം നേടിയ താരമാണ് അനിഖ സുരേന്ദ്രൻ. മലപ്പുറം മഞ്ചേരി സ്വദേശിനിയായ അനിഖ മലയാളത്തിലെയും തമിഴിയിലെയും സൂപ്പർസ്റ്റാറുകളുടെ മകളായി അഭിനയിച്ച് സിനിമകളിൽ ചുവടുറപ്പിച്ച താരമാണ്. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡും കരസ്ഥമാക്കിയിട്ടുളള ഒരാളാണ് അനിഖ.

ജയറാമും മംത മോഹൻദാസും പ്രധാന വേഷങ്ങളിൽ അഭിനയിച്ച സത്യൻ അന്തിക്കാട് ചിത്രമായ കഥ തുടരുന്നു എന്ന സിനിമയിലൂടെ അഭിനയത്തിലേക്ക് വന്ന അനിഖ അഞ്ച് സുന്ദരികൾ എന്ന ആന്തോളജി സിനിമയിലെ സേതുലക്ഷ്മി എന്ന കഥാപാത്രത്തെ അഭിനയിച്ച് സംസ്ഥാന അവാർഡ് നേടുകയും തമിഴിൽ നിന്ന് അവസരങ്ങൾ ലഭിക്കുകയും ചെയ്തു. തമിഴ് സൂപ്പർസ്റ്റാറിന്റെ മകളായി അഭിനയിച്ച് തന്നെ തുടക്കം കുറിച്ചു.

തല അജിത് നായകനായ യെന്നൈ അറിന്താൽ എന്ന സിനിമയിലാണ് ആദ്യമായി അനിഖ അഭിനയിച്ചത് തമിഴിൽ. പിന്നീട് അജിത്തിന്റെ തന്നെ മകളായി വിശ്വാസത്തിലും അഭിനയിച്ചു. നാനും റൗഡി താൻ, മിരുദ്ധൻ, ഭാസ്കർ ദി റാസ്കൽ, ദി ഗ്രേറ്റ് ഫാദർ തുടങ്ങിയ സിനിമകളിൽ അനിഖ അഭിനയിച്ചിട്ടുണ്ട്. 3 വർഷത്തോളമായി അനിഖ അഭിനയിച്ച സിനിമകൾ ഒന്നും ഇറങ്ങിയിട്ടില്ല.

ഒരുപക്ഷേ നായികയായി അഭിനയിച്ചുകൊണ്ട് ഒരു തിരിച്ചുവരവ് ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്. അതെ സമയം അനിഖയുടെ ഡാൻസ് സ്കൂളിൽ നൃത്തം പഠിക്കുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ശരത് ഘോഷിന്റെ റൈൻബോ മീഡിയയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ബുള്ളറ്റ് സോങ് എന്ന ഹിറ്റായ പാട്ടിന് ഡാൻസ് സ്റ്റെപ്പുകൾ പഠിക്കുന്ന അനിഖയെ വിഡിയോയിൽ കാണാൻ സാധിക്കും.