‘ഏത് ഔട്ട്ഫിറ്റിലും പൊളി ലുക്ക്!! ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി സാധിക വേണുഗോപാൽ..’ – ഫോട്ടോസ് വൈറൽ

‘ഏത് ഔട്ട്ഫിറ്റിലും പൊളി ലുക്ക്!! ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി സാധിക വേണുഗോപാൽ..’ – ഫോട്ടോസ് വൈറൽ

മഴവിൽ മനോരമയിലെ പട്ടുസാരി എന്ന സീരിയലിലൂടെ ജനഹൃദയങ്ങളിൽ പ്രിയങ്കരിയായി മാറിയ താരമാണ് നടി സാധിക വേണുഗോപാൽ. അതിന് മുമ്പ് തന്നെ സിനിമയിൽ അഭിനയിച്ചിട്ടുള്ള സാധിക ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട് എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് കലാഭവൻ മണിയുടെ നായികയായി എംഎൽഎ മണി പത്താം ക്ലാസും ഗുസ്തിയും എന്ന സിനിമയിൽ അഭിനയിച്ചിരുന്നു.

സിനിമയിൽ അഭിനയിച്ചതിനേക്കാൾ കൂടുതൽ ആരാധകരെ സാധികയ്ക്ക് ലഭിച്ചത് പട്ടുസാരിയിൽ പ്രധാന വേഷത്തിൽ എത്തിയ ശേഷമാണ്. നിരവധി ടെലിവിഷൻ ഷോകളിൽ അവതാരകയായും കുക്കറി ഷോ ചാനലിൽ നടത്തി ശ്രദ്ധനേടുകയും ചെയ്ത സാധിക ഒരുസമയം വരെ സ്റ്റാർ മാജിക്കിലും വളരെ സജീവമായി പങ്കെടുത്തിട്ടുണ്ട്. കോഴിക്കോട് സ്വദേശിനിയാണ് സാധിക വേണുഗോപാൽ.

സാധികയുടെ അച്ഛനും അമ്മയും സിനിമ രംഗത്ത് പ്രവർത്തിച്ചവരുമാണ്. അച്ഛൻ വേണു സിത്താര സംവിധായകനും അമ്മ രേണുക സിനിമാനടിയുമായിരുന്നു. സിനിമയിൽ നായികാ റോളുകളേക്കാൾ സാധിക ചെയ്തത് സഹനടി, സ്വഭാവ റോളുകളായിരുന്നു. ഫോർ, ബാച്ചിലേഴ്സ് തുടങ്ങിയ അടുത്ത ഇറങ്ങിയ സിനിമകളിൽ സാധിക അഭിനയിച്ചിട്ടുണ്ട്. സുരേഷ് ഗോപിയുടെ പാപ്പൻ ആണ് അടുത്ത സിനിമ.

ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ ചെയ്ത എന്നും ആരാധകരെ അമ്പരിപ്പിക്കാറുള്ള സാധിക തന്റെ പുതിയ ഷൂട്ടിന്റെ ചിത്രങ്ങൾ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. സ്റ്റൈലിഷ് ഔട്ട് ഫിറ്റിൽ ഹോട്ട് ലുക്കിൽ തിളങ്ങിയ സാധികയുടെ ചിത്രങ്ങൾ എടുത്തിരിക്കുന്നത് ജിബിൻ ആർട്ടിസ്റ്റാണ്. റോസ് ആൻസ് ഡിസൈൻ ചെയ്ത ഔട്ട് ഫിറ്റിൽ തിളങ്ങിയ സാധികയെ മേക്കപ്പ് ചെയ്തത് മുകേഷ് മുരളിയാണ്.

“ഏതൊരു വിഡ്ഢിയ്ക്കും വിമർശിക്കാനും പരാതിപ്പെടാനും അപലപിക്കാനും കഴിയും – മിക്ക വിഡ്ഢികൾക്കും അത് ചെയ്യാം. എന്നാൽ മനസ്സിലാക്കാനും ക്ഷമിക്കാനും സ്വഭാവവും ആത്മനിയന്ത്രണവും ആവശ്യമാണ്..”, സാധിക ഒരു ഫോട്ടോയോടൊപ്പം കുറിച്ചു. എപ്പോഴും ഓർക്കുക.. കിംവദന്തികൾ വെറുക്കുന്നവർ കൊണ്ടുനടക്കുന്നു, വിഡ്ഢികൾ പ്രചരിപ്പിക്കുന്നു, മണ്ടന്മാർ സ്വീകരിക്കുന്നു..”, സാധിക മറ്റൊരു ചിത്രത്തോടൊപ്പം കുറിച്ചു.

CATEGORIES
TAGS