‘നിന്റെ ഒപ്പം സമയം ചെലവഴിക്കുന്നത് ഞാൻ ഇഷ്ടപ്പെടുന്നു..’ – ഷഫ്നയ്ക്ക് ജന്മദിനാശംസകൾ നേർന്ന് ഗോപിക

ടെലിവിഷൻ പരമ്പരകളിൽ ഇന്ന് റേറ്റിംഗിൽ ഏറെ മുന്നിൽ നിൽക്കുന്ന സീരിയലുകളിൽ ഒന്നാണ് ഏഷ്യാനെറ്റിൽ സാന്ത്വനം. ചിപ്പിയും രാജീവ് പരമേശ്വറും പ്രധാന റോളിൽ അഭിനയിക്കുന്ന സീരിയലിലെ വേറെയും ഒരുപിടി താരങ്ങൾ അഭിനയിക്കുന്നുണ്ട്. സീരിയലിന് ഇത്രയേറെ റേറ്റിംഗ് കൂടാനുള്ള കാരണം മറ്റു രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങളാണെന്ന് പറയേണ്ടി വരും.

രാജീവ് അവതരിപ്പിക്കുന്ന ബാലന്റെ അനിയന്റെ കഥാപാത്രമായ ശിവനും ഭാര്യ അഞ്ജലിയുമാണ് ഇത്രയും റേറ്റിംഗ് കിട്ടാൻ കാരണം. സജിനും ഗോപികയുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഭാര്യ ഭർത്താക്കന്മാരായിട്ടുള്ള രംഗങ്ങളിൽ ഇരുവരും തമ്മിലുള്ള കെമിസ്ട്രി എടുത്തു പറയേണ്ട ഒന്നാണ്. ഗോപിക അനിലിനെ മലയാളികൾക്ക് നേരത്തെ തന്നെ സുപരിചിതയാണ്.

മോഹൻലാൽ നായകനായ ബാലേട്ടൻ എന്ന സിനിമയിലെ അദ്ദേഹത്തിന്റെ മകളായി അഭിനയിച്ച് മലയാളികൾക്ക് സുപരിചിതയായ താരമാണ് ഗോപിക. ഒരു നീണ്ട ഇടവേളക്ക് ശേഷമാണ് ഗോപിക അനിൽ സിനിമയിലേക്ക് തിരിച്ചെത്തുന്നത്. ശിവനെ അവതരിപ്പിക്കുന്ന സജിനാകട്ടെ സിനിമയിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇത്രയും ശ്രദ്ധയും പ്രശസ്തിയും ലഭിച്ചത് സാന്ത്വനത്തിലൂടെയാണ്.

സാജിന്റെ ഭാര്യ ഷഫ്ന സിനിമയിലും സീരിയലുകളിലും അഭിനയിച്ച് പ്രേക്ഷകർക്ക് അറിയുന്ന ആളാണ്. ഇപ്പോഴിതാ ശിവന്റെ ജീവിതത്തിലെ ഭാര്യയുടെ ജന്മദിനത്തിന് സീരിയലിലെ ഭാര്യ ആശംസകൾ അറിയിച്ച് പോസ്റ്റ് ഇട്ടിരിക്കുന്നത് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. “എന്റെ ഉറ്റ ചങ്ങാതി.. ജന്മദിനാശംസകൾ
ഉറ്റ ചങ്ങാതിയുടെ യഥാർത്ഥ അർത്ഥം ഞാൻ നിങ്ങളിൽ കണ്ടെത്തി. എനിക്ക് സംഭവിച്ചതിൽ വെച്ച് ഏറ്റവും നല്ല കാര്യം നീയാണ്. എന്റെ ജീവിത യാത്രയിൽ നി ഉണ്ടായതിൽ ഞാൻ വളരെ അനുഗ്രഹിക്കപ്പെട്ടതായി തോന്നുന്നു.

നിന്റെയൊപ്പം സമയം ചെലവഴിക്കുന്നത് ഞാൻ ഇഷ്ടപ്പെടുന്നു. എന്റെ വയറു വേദനിക്കും വരെ എന്നെ ചിരിപ്പിച്ചതിനും ഞാൻ കരയുമ്പോൾ തോളിലേറ്റിയതിനും നന്ദി. നമ്മളെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും ഞാൻ മിസ് ചെയ്യുന്നു. നിന്നെ കാണാൻ കാത്തിരിക്കാനാവില്ല. നമുക്ക് എന്നെന്നും ഒരുമിച്ചിരിക്കാം, നിനക്കെപ്പോഴും എന്റെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനം ഉണ്ടായിരിക്കുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു. ഞാൻ നിന്നെ അനന്തമായി സ്നേഹിക്കുന്നു..”, ഗോപിക ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചു.