‘എന്നെ തിരികെ കൊണ്ടുപോകൂ, മാലിദ്വീപ് ചിത്രങ്ങളുമായി നടി ആൻഡ്രിയ ജെർമിയ..’ – ഫോട്ടോസ് വൈറലാകുന്നു

‘എന്നെ തിരികെ കൊണ്ടുപോകൂ, മാലിദ്വീപ് ചിത്രങ്ങളുമായി നടി ആൻഡ്രിയ ജെർമിയ..’ – ഫോട്ടോസ് വൈറലാകുന്നു

തെന്നിന്ത്യൻ നടിമാരുടെ ഇഷ്ടപെട്ട വിനോദസഞ്ചാര രാജ്യങ്ങളിൽ ഒന്നാണ് മാലിദ്വീപ്. നാല് വശവും വെള്ളത്താൽ ചുറ്റപ്പെട്ട കിടക്കുന്ന മാലിദ്വീപ് എന്നും ഒരു കിടിലം അനുഭവം തന്നെയായിരിക്കും. കഴിഞ്ഞ ലോക്ക് ഡൗൺ കഴിഞ്ഞ് തെന്നിന്ത്യയിലെ പല പ്രമുഖ നടിമാരും യാത്ര പോയത് മാലിദ്വീപിൽ ആയിരുന്നു. പലരുടെയും ഗ്ലാമറസ് ചിത്രങ്ങൾ ആരാധകർ കണ്ടതുമാണ്.

തമിഴ്, മലയാളം, തെലുങ്ക് ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് നടി ആൻഡ്രിയ ജെർമിയ. ഫഹദ് ഫാസിൽ നായകനായ ‘അന്നും റസൂലും’ എന്ന ചിത്രത്തിലൂടെയാണ് ആൻഡ്രിയ മലയാളത്തിലേക്ക് വരുന്നത്. ആ ചിത്രം മികച്ച അഭിപ്രായം നേടുകയും ആൻഡ്രിയയുടെ പ്രകടനം പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാവുകയും ചെയ്തിരുന്നു.

തമിഴ് ചിത്രത്തിലൂടെയാണ് ആൻഡ്രിയ അഭിനയ രംഗത്തേക്ക് വരുന്നത്. തെലുങ്കിലും മലയാളത്തിലും ഒരു വർഷത്തിൽ തന്നെയായിരുന്നു അരങ്ങേറിയത്. ലണ്ടൻ ബ്രിഡ്‌ജ്‌, ടോപ്പിൽ ജോപ്പൻ, ലോഹം തുടങ്ങിയ സിനിമകളിലും ആൻഡ്രിയ മലയാളത്തിൽ അഭിനയിച്ചിട്ടുണ്ട്. മാസ്റ്റർ, അരൺമനൈ 3 എന്നിവയാണ് അവസാനം പുറത്തിറങ്ങിയ സിനിമകൾ.

ഇപ്പോഴിതാ തന്റെ മാലിദ്വീപ് ഓർമ്മകളുടെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് ആൻഡ്രിയ. “എന്നെ തിരികെ കൊണ്ടുപോകൂ..” എന്ന ക്യാപ്ഷനോടെയാണ് ആൻഡ്രിയ മാലിദ്വീപിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ചത്. ബിക്കിനി ധരിച്ചുള്ള ചിത്രങ്ങളും ആൻഡ്രിയ പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. ഫോട്ടോസ് മുഴുവനും ആരാധകർ സോഷ്യൽ മീഡിയയിൽ ഏറ്റെടുത്തിരിക്കുകയാണ്.

CATEGORIES
TAGS