‘മലയാള തനിമയിൽ ബീച്ചിൽ ഫോട്ടോഷൂട്ടുമായി അനശ്വര രാജൻ..’ – ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

‘മലയാള തനിമയിൽ ബീച്ചിൽ ഫോട്ടോഷൂട്ടുമായി അനശ്വര രാജൻ..’ – ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ പ്രധാനവേഷത്തിൽ എത്തിയ ഉദാഹരണം സുജാത എന്ന ചിത്രത്തിൽ മഞ്ജുവിന്റെ മകളായി അഭിനയിച്ച് സിനിമാലോകത്തേക്ക് കടന്നുവന്ന താരമാണ് അനശ്വര രാജൻ. ആദ്യ സിനിമ തന്നെ ഗംഭീരവിജയം നേടിയപ്പോൾ അനശ്വരയെ തേടി അവസരങ്ങൾ ഒന്നിന് പിറകെ ഒന്നായി വന്നുകൊണ്ടേ ഇരുന്നു.

പിന്നീട് സൂപ്പർസ്റ്റാറുകൾ ഒന്നും തന്നെയില്ലാതെ പുറത്തിറങ്ങി 50 കോടിയിൽ അധികം ബോക്സ് ഓഫീസിൽ കളക്ഷൻ നേടിയ തണ്ണീർമത്തൻ ദിനങ്ങളിൽ നായികയായി അഭിനയിച്ച് കൂടുതൽ പ്രേക്ഷകരുടെ മനസ്സിൽ ഇടാം നേടിയിരുന്നു അനശ്വര. മലയാള തനിമയിലുള്ള അനശ്വരയുടെ ലുക്ക് തന്നെയാണ് ഇത്രയും പ്രേക്ഷക പിന്തുണ ലഭിക്കാൻ കാരണം.

ഈ കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ വാങ്കിലാണ് അനശ്വര അഭിനയിച്ചതിൽ അവസാനമായി പുറത്തിറങ്ങിയത്. അതിലും ലീഡ് റോൾ ചെയ്തിരുന്നത് അനശ്വര ആയിരുന്നു. 18 വയസ്സ് മാത്രം പ്രായമുള്ള അനശ്വരയ്ക്ക് സോഷ്യൽ മീഡിയയിൽ വസ്ത്രധാരണത്തിന്റെ പേരിൽ ഒരുപാട് വിമർശനങ്ങളും സദാചാര കമന്റുകളും ലഭിച്ചിരുന്നു.

ഷോർട് ധരിച്ച് ഒരു ഫോട്ടോ ഇട്ടതായിരുന്നു അന്ന് അനശ്വര ചെയ്ത തെറ്റ്. പക്ഷേ അതിനൊക്കെ വ്യക്തമായി മറുപടി നൽകി അത്തരക്കാരുടെ വായടപ്പിച്ചിരുന്നു താരം. ഇപ്പോഴിതാ തനി നാടൻ ലുക്കിൽ, മലയാള തനിമയിൽ ബീച്ചിൽ ഫോട്ടോഷൂട്ടുമായി അനശ്വര രംഗത്ത് വന്നിരിക്കുകയാണ്.രഞ്ജിത്ത് ഭാസ്കർ എടുത്ത ചിത്രങ്ങളാണ് അനശ്വര പോസ്റ്റ് ചെയ്തിട്ടുള്ളത്.

മികച്ച അഭിപ്രായമാണ് ഫോട്ടോസിന് ലഭിച്ചിരിക്കുന്നത്. നടി റിമ കല്ലിങ്കൽ ഫോട്ടോയുടെ താഴെ സ്നേഹം എന്ന് കമന്റ് ചെയ്തിട്ടുണ്ട്. തണ്ണീർമത്തന്റെ സംവിധായകൻ ഗിരീഷ് എ.ഡി സംവിധാനം ചെയ്ത അനശ്വര പ്രധാനവേഷത്തിൽ എത്തുന്ന ‘സൂപ്പർ ശരണ്യ’ എന്ന സിനിമയുടെ ഷൂട്ടിംഗ് ഇന്ന് ആരംഭിച്ചിട്ടുണ്ട്.

CATEGORIES
TAGS