‘ബംഗാളി പെൺകുട്ടിയുടെ ലുക്കിൽ നടി അനശ്വര രാജൻ, ആലിയ ഭട്ട് ലൈറ്റെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

പ്രധാന വേഷങ്ങളിൽ വളരെ ചെറിയ പ്രായത്തിൽ തന്നെ അഭിനയിച്ച് രണ്ട് 50 കോടി ക്ലബ്ബിൽ കയറി ജൂനിയർ ലേഡി സൂപ്പർസ്റ്റാർ എന്നറിയപ്പെടുന്ന താരമാണ് നടി അനശ്വര രാജൻ. മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരുടെ മകളായി അഭിനയിച്ചുകൊണ്ടായിരുന്നു അനശ്വരയുടെ തുടക്കം. ആദ്യ സിനിമ തന്നെ സൂപ്പർഹിറ്റായ അനശ്വരയ്ക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുകയും ചെയ്തു.

ഇരുപതുകാരിയായ അനശ്വര കണ്ണൂർ സ്വദേശിനിയാണ്. ഉദാഹരണം സുജാതയിലൂടെ തുടങ്ങിയ അനശ്വര തണ്ണീർമത്തൻ ദിനങ്ങളിൽ നായികയായി അഭിനയിച്ചു. ആ സിനിമ അൻപത് കോടിയിൽ അധികം കളക്ഷൻ നേടിയിരുന്നു. അതും വളരെ ചെറിയ ബഡ്ജറ്റിൽ ഇറങ്ങിയ ചിത്രമായിരുന്നു. പിന്നീട് ടൈറ്റിൽ റോളിൽ ഇറങ്ങിയ സൂപ്പർ ശരണ്യ കൂടി സൂപ്പർഹിറ്റായി മാറിയതോടെ ജൂനിയർ ലേഡി സൂപ്പർസ്റ്റാറായി താരം മാറി.

എവിടെ, ആദ്യരാത്രി, വാങ്ക്, അവിയൽ, മൈക്ക് തുടങ്ങിയ സിനിമകളിലും അനശ്വര അഭിനയിച്ചിട്ടുണ്ട്. അനശ്വര സമൂഹ മാധ്യമങ്ങളിൽ പുതിയതായി പങ്കുവച്ച ഫോട്ടോ ഷൂട്ടാണ് ശ്രദ്ധനേടുന്നത്. ഒരു ഹിന്ദി പെൺകുട്ടിയെ പോലെ കടൽ തീരത്ത് വച്ച് എടുത്ത ഷൂട്ടിലെ ചിത്രങ്ങളാണ് ഇവ. വെറ്റില മുറുക്കി പൊളി ലുക്കിൽ എടുത്ത ഷൂട്ടിൽ അനശ്വര കൂടുതൽ സുന്ദരിയായി കാണാപ്പെടുന്നുവെന്ന് ആരാധകർ പറയുന്നു.

ചിലർ മോശം കമന്റുകൾ ഇട്ടിട്ടുണ്ടെങ്കിൽ കൂടുതൽ നല്ല അഭിപ്രായങ്ങളാണ്. ആലിയ ഭട്ട് ലൈറ്റ് എന്നാണ് ചിലർ നൽകിയ കമന്റ്. ജാനകി ഡിസൈനറുടെ ഔട്ട്.ഫിറ്റിൽ ഐശ്വര്യ രാജൻ എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ആഷിഫ് മരക്കാറാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. ഐശ്വര്യ ലക്ഷ്മി, സാനിയ, അനിഖ സുരേന്ദ്രൻ, ഗോപിക, നന്ദന, ജുവൽ മേരി തുടങ്ങിയ ഒരു നീണ്ട താരനിര തന്നെ കമന്റുകൾ ഇട്ടിട്ടുണ്ട്.