‘ഗോപി സുന്ദറിന്റെ മാറിൽ തലചായിച്ച് അമൃത, ക്യൂട്ട് ജോഡിയെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി വന്ന് പിന്നീട് സിനിമയിൽ പിന്നണി ഗായികയായി മാറുകയും ജനമനസ്സുകളിൽ ഇടം നേടുകയും ചെയ്ത താരമാണ് ഗായിക അമൃത സുരേഷ്. മലയാളത്തിൽ ഇതിനോടകം നിരവധി സിനിമകളിൽ പാടി കഴിഞ്ഞ അമൃത ധാരാളം സ്റ്റേജ് ഷോകളിലും പാടിയിട്ടുണ്ട്. അനിയത്തിക്ക് ഒപ്പം ചേർന്ന് സ്വന്തമായി ഒരു മ്യൂസിക് ബാൻഡും നടത്തുന്ന ഒരാളാണ് അമൃത സുരേഷ്.

സ്റ്റാർ സിംഗറിൽ മത്സരാർത്ഥിയായി പങ്കെടുക്കുന്ന സമയത്താണ് അമൃത നടൻ ബാലയുമായി പരിചിതയാകുന്നതും പിന്നീട് ഇരുവരും തമ്മിൽ പ്രണയത്തിലായി വിവാഹിതരാവുകയും ചെയ്തിരുന്നു. ഒരു മകളും ആ ബന്ധത്തിലുണ്ട് അമൃതയ്ക്ക്. അതിന് ശേഷം ഇരുവരും തമ്മിൽ വിവാഹബന്ധം വേർപ്പെടുത്തി രണ്ടുപേരും പുതിയ ഒരു ജീവിതത്തിലേക്ക് കടക്കുകയും ചെയ്തിട്ടുണ്ട്.

അമൃതയാകട്ടെ മ്യൂസിക് ഡയറക്ടറായ ഗോപി സുന്ദറുമായി പ്രണയത്തിലായി ഇപ്പോൾ ഒരുമിച്ചാണ് ജീവിക്കുന്നത്. ഇരുവരും വിവാഹിതരായിട്ടില്ല. ഗോപി സുന്ദറും നേരത്തെ വിവാഹം ചെയ്തിരുന്ന ഒരാളാണ്. അമൃതയെ തെലുങ്കിലേക്ക് ഗായികയായി ഗോപി സുന്ദർ അരങ്ങേറ്റുകയും ചെയ്തിരുന്നു. ഇരുവരും ഒരുമിച്ച് യാത്രകൾ പോകുന്നതിന്റെ ഫോട്ടോസും വീഡിയോസും രണ്ടുപേരും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.

അതെ സമയം ഗോപി സുന്ദറും അമൃതയും ഒരുമിച്ച് തഗ് ഇവെന്റ്സ് സംഘടിപ്പിച്ച ഒരു മ്യൂസിക് ഡി.ജെ ഷോയിൽ അതിഥികളായി എത്തിയിരുന്നു. ദുബൈയിലെ മറൈൻ ബീച്ച് റിസോർട്ടിൽ വച്ചാണ് ചടങ്ങുകൾ നടന്നത്. ഗോപിസുന്ദറിന്റെ മാറിൽ തല ചായിച്ച് ഒപ്പം നിന്ന് എടുത്തിരിക്കുന്ന ഫോട്ടോസ് അമൃത ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. സ്റ്റൈലിഷ് ഔട്ട് ഫിറ്റിലാണ് ഇരുവരും ചടങ്ങിൽ പങ്കെടുത്തത്.