‘കാമുകൻ ക്രൂരമായി മർദിച്ചു! രക്ഷപ്പെടാൻ ഒരു രാത്രി മുഴുവനും ബാത്‌റൂമിൽ കയറിയിരുന്നു..’ – വെളിപ്പെടുത്തി നടി അനിഖ

മുൻകാമുകൻ മർദിച്ചെന്ന് ആരോപണവുമായി തമിഴ് നടി അനിഖ വിക്രമൻ രംഗത്ത് വന്നിരിക്കുകയാണ്. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് അനിഖ മർദനമേറ്റതിന്റെ ചിത്രങ്ങൾ സഹിതം പങ്കുവച്ചുകൊണ്ട് ഈ കാര്യം അറിയിച്ചത്. മുഖത്ത് കണ്ണിന്റെ താഴെ അടിച്ചതിന്റെ നീര വന്ന പാടുപ്പെടെ ചിത്രങ്ങളിൽ കാണാൻ സാധിക്കും. ഒരു മാസം മുമ്പാണ് സംഭവത്തിന് ആസ്പദമായ കാര്യങ്ങൾ നടക്കുന്നത്.

അനൂപ് പിള്ള എന്ന യുവാവുമായിട്ടാണ് താൻ പ്രണയത്തിൽ ആയിരുന്നതെന്ന് കുറിച്ചുകൊണ്ട് ആണ് അനിഖ കാര്യങ്ങൾ വെളിപ്പെടുത്തിയത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അനൂപ് തന്നെ മാനസികമായും ശാരീരികമായും വേദനകൾ മാത്രം നല്കികൊണ്ടിരിക്കുവായിരുന്നുവെന്നും സ്വപ്നത്തിൽ പോലും തന്നോട് ഇങ്ങനെയൊക്കെ ചെയ്യുമെന്ന് വിചാരിച്ചിരുന്നില്ല എന്നും അനിഖ കുറിക്കുന്നു. രണ്ടാമത്തെ തവണ മർദിച്ചപ്പോഴാണ് താൻ ആദ്യമായി പരാതി നൽകിയത്.

ആദ്യത്തെ തവണ കരഞ്ഞ് കാലുപിടിച്ചുകൊണ്ട് മാത്രമാണ് പരാതി നൽകാതിരുന്നത്. പക്ഷേ രണ്ടാമത്തെ തവണ പരാതി നൽകിയിട്ടും പൊലീസിന് പൈസ കൊടുത്ത് അവൻ അത് ഒത്തുതീർപ്പാക്കി. അതുകൊണ്ടാണ് അവന് വീണ്ടും തന്നെ ഇതുപോലെ ഉപദ്രവിക്കാൻ പറ്റിയത്. എനിക്ക് ഷൂട്ടിന് കോളുകൾ വരാതിരിക്കാൻ എന്റെ ഫോൺ അവൻ എറിഞ്ഞ് ഉടച്ചു. തനിക്ക് വരുന്ന മെസ്സേജുകൾ അവൻ അവന്റെ ലാപ്പിൽ താൻ പോലും അറിയാതെ കണക്ട് ചെയ്ത ചെക്ക് ചെയ്യുമായിരുന്നു.

ഹൈദരബാദിലേക്ക് മാറുന്നതിന് രണ്ട് ദിവസം മുമ്പ് തന്റെ ഫോൺ ലോക്ക് ചെയ്ത ശേഷം അവൻ മുഖത്ത് ഇടിക്കുകയും മടിയിൽ കയറിയിരുന്ന് വാ പൊത്തി പിടിക്കുകയും ചെയ്തു ശേഷം വീണ്ടും ഇടിച്ചു. ഞാൻ ഓടി വേറെയൊരു റൂമിലേക്ക് കയറിയപ്പോൾ പിറകെ വന്ന് ആ ഡോർ തുറക്കുകയും അപ്പോൾ പുറത്തേക്ക് താൻ ഓടി പോയി സെക്യൂരിറ്റിയോട് കംപ്ലയിന്റ് ചെയ്തതെങ്കിലും അവർ ഒന്നും തന്നെ ചെയ്തില്ല. പിന്നീട് ഒരു രാത്രി മുഴുവനും മർദ്ദനത്തിൽ നിന്ന് രക്ഷപെടാൻ ബാത്‌റൂമിൽ കയറിയിരുന്നുവെന്നും അനിഖ പോസ്റ്റിൽ സൂചിപ്പിക്കുന്നു.

തനിക്ക് വേണ്ടി ചോദിക്കാൻ ആരുമില്ലായിരുന്നു. അവൻ ചെയ്ത പ്രവർത്തികൾ എല്ലാം മറക്കാൻ ഒരു മാസം വേണ്ടി വന്നു. വീണ്ടും പഴയ ജീവിതത്തിലേക്ക് തിരിച്ചുവരാൻ ഒരു മാസം എടുത്തു. ഞാൻ പൊലീസിൽ പരാതി കൊടുത്തിട്ടുണ്ട്. പക്ഷേ അവൻ മുങ്ങിയിരിക്കുകയാണ്. അവനിപ്പോൾ അമേരിക്കയിലാണ് ഉള്ളത്. ഇത് ഇപ്പോൾ പോസ്റ്റ് ചെയ്യാൻ കാരണം അവന്റെയും സുഹൃത്തുക്കളുടെയും ഭീഷണിയും എന്നെയും കുടുംബത്തെയും മോശമായി ചിത്രീകരിക്കുകയും ചെയ്യുന്നത് കൊണ്ടാണെന്നും അനിഖ പോസ്റ്റിൽ രേഖപ്പെടുത്തി.