‘കസ്തൂരിമാനിലെ പ്രേക്ഷകരുടെ സ്വന്തം കാവ്യാ!! ലെഹങ്കയിൽ തിളങ്ങി റെബേക്ക സന്തോഷ്..’ – ഫോട്ടോസ് വൈറൽ

മിനിസ്‌ക്രീനിലൂടെ മലയാളികൾ നെഞ്ചിൽ ഏറ്റിയ താരം ആണ് റെബേക്ക സന്തോഷ്. കസ്തൂരിമാൻ എന്ന സീരിയലിലൂടെ കാവ്യ എന്ന കഥാപാത്രമായി വന്നു കേരളത്തിൽ ഉടനീളം മലയാളി അമ്മമാരുടെ ഹൃദയം കീഴടക്കിയ താരം കൂടിയാണ് റെബേക്ക സന്തോഷ്. 2011 ൽ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത കുഞ്ഞിക്കൂനൻ എന്ന സീരിയലിലൂടെ ബാലതാരമായി അഭിനയരംഗത്തു അരങ്ങേറ്റം കുറിച്ച താരം ആണ് റെബേക്ക.

തുടർന്ന് സ്നേഹക്കൂട്, മിഴിരണ്ടിലും, നീർമാതളം, കളിവീട് തുടങ്ങിയ സീരിയലുകളിലും, തിരുവമ്പാടി തമ്പാൻ, സപ്തമശ്രീ തസ്കരാ, ഒരു സിനിമക്കാരൻ, മിന്നാമിനുങ്ങ്, സ്നേഹക്കൂട് തുടങ്ങിയ സിനിമകളിലും, യുട്യൂബ് സീരിയസുകളിലും താരം സജീവമാണ്. കൂടാതെ ഏഷ്യാനെറ്റ്, സൂര്യ ടി വി, മഴവിൽ മനോരമ, അമൃത ടി വി, തുടങ്ങിയ ജനപ്രിയ ചാനലുകളിലും താരം സജീവമാണ്.

സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി നിരന്തരം സംസാരിക്കാറുള്ള താരം കൂടിയാണ് റെബേക്ക. ട്രെൻഡിങ് ന്യൂസിൽ നിരതരമായി ഇടം പിടിക്കാറുള്ള താരം മലയാളം സംവിധായകൻ ആയ ശ്രീജിത്ത് വിജയനെ ആണ് വിവാഹം കഴിച്ചിരിക്കുന്നത്. ഇതും വൈറൽ ന്യൂസ് ആയിരുന്നു. ജന ഹൃദയങ്ങൾ കീഴടക്കിയ താരം പ്രോമിസിംഗ് നായിക ആയി നിരവധി അവാർഡിന് അർഹ ആയിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിൽ സജീവമായ താരം കൂടിയാണ് റെബേക്ക സന്തോഷ്. നിരവധി ആരാധകരെ സംബാധിച്ചിട്ടുള്ള താരം നിരവധി റീൽസും ഫോട്ടോഷൂട്ടുകളും നടത്താറുണ്ട്. മികച്ച സ്വീകാര്യതയാണ് ഇതിനു ലഭിക്കുന്നത്. ഇപ്പോൾ താരം തന്റെ ഇൻസ്റ്റഗ്രാമിൽ ചമക് വെഡിങ് ക്ലോത് ബ്രാൻഡ് എന്ന സ്വന്തം കമ്പനിക്ക് വേണ്ടി പകർത്തിയ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. ഫോട്ടോഗ്രാഫർ ആയ ജിത്തു തമ്പി ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.


Posted

in

by