‘ഹോമിലെ നായിക എന്ത് ക്യൂട്ടാ അല്ലേ!! നീല സാരിയിൽ മനം മയക്കി നടി ദീപ തോമസ്..’ – ഫോട്ടോസ് വൈറൽ

ഷോർട്ട് ഫിലിമുകളിലും വെബ് സീരീസുകളിലുമൊക്കെ അഭിനയിച്ച് ജനമനസ്സുകളിൽ ഇടം നേടുന്ന ഒരുപാട് താരങ്ങൾ ഈ കൊച്ചു കേരളത്തിലുണ്ടായിട്ടുണ്ട്. കരിക്ക് എന്ന വെബ് സീരീസുകൾ ചെയ്തിട്ടുള്ള ടീം തന്നെ ഇത്തരത്തിൽ വളർന്ന് വന്ന് കേരളത്തിൽ ഉടനീളം അവർക്ക് ആരാധകരുമുണ്ട്. ആദ്യം ആൺകുട്ടികൾ മാത്രമായിരുന്നു കരിക്കിലൂടെ പ്രേക്ഷക ലക്ഷങ്ങളുടെ മനസ്സിൽ ഇടം നേടിയത്.

പിന്നീട് കരിക്കിന്റെ തന്നെ വേറെയും ചാനലുകൾ വന്നതോടെ, അതിൽ പെൺകുട്ടികൾ കേന്ദ്രകഥാപാത്രങ്ങളാകുന്ന ഒരുപാട് വെബ് സീരീസുകൾ വന്നിരുന്നു. അതിൽ തന്നെ ഏറെ ശ്രദ്ധനേടിയ ഒരു സീരീസ് ആയിരുന്നു റോക്ക് പേപ്പർ സിസേഴ്സ്. അതിൽ അഭിനയിച്ച് മലയാളികൾക്ക് സുപരിചിതയാവുകയും ഒരുപാട് ആരാധകരെ നേടിയെടുക്കുകയും ചെയ്ത താരമാണ് നടി ദീപ തോമസ്.

ദീപ തോമസ് അതിന് മുമ്പ് മോഡലിംഗ് ചെയ്തിരുന്ന ഒരാളാണ്. പിന്നീട് ചില ഷോർട്ട് ഫിലിമുകളിൽ അഭിനയിച്ച ദീപ കരിക്കിൽ എത്തിയതോടെ കൂടുതൽ അവസരങ്ങളും തേടിയെത്തി. സിനിമകളിലും അഭിനയിച്ചു. ഹോം എന്ന സിനിമയിൽ നായികയായും അഭിനയിച്ച ദീപ അതിന് മുമ്പ് മോഹൻ കുമാർ ഫാൻസ്‌, വൈറസ് എന്നീ സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്തിരുന്നു.

ഈദ് റിലീസായി എത്തുന്ന സുലൈഖ മൻസിൽ ആണ് ദീപയുടെ അടുത്ത സിനിമ. അതെ സമയം നീല സാരിയിൽ അതി സുന്ദരിയായി തിളങ്ങിയ തന്റെ പുതിയ ഫോട്ടോസ് ദീപ ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. ഒരു കോളേജ് ചടങ്ങിൽ പങ്കെടുക്കാൻ വേണ്ടിയാണ് ദീപ സാരിയിൽ എത്തിയത്. സാരിയിൽ കാണാൻ നല്ല ക്യൂട്ട് ആയിട്ടുണ്ടെന്ന് ആരാധകർ പറയുന്നു. നിസാർ സി.ജിയാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്.