‘എന്റെ കണ്ണാടി!! ഗോപി സുന്ദറിന് ഒപ്പമുള്ള മിറർ സെൽഫിയുമായി അമൃത സുരേഷ്..’ – ഏറ്റെടുത്ത് ആരാധകർ

മലയാളികളുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോകളിൽ ഒന്നായ ഏഷ്യാനെറ്റിൽ സ്റ്റാർ സിംഗറിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ പിന്നണി ഗായികയാണ് അമൃത സുരേഷ്. സ്റ്റാർ സിംഗറിൽ പങ്കെടുത്ത അമൃത സുരേഷിന് പിന്നീട് നിരവധി സിനിമകളിൽ പാടാൻ അവസരം ലഭിക്കുകയും അനിയത്തി അഭിരാമി സുരേഷിന് ഒപ്പം ഒരു മ്യൂസിക് ബാൻഡ് തുടങ്ങുകയും ചെയ്തിരുന്നു താരം.

സ്റ്റാർ സിംഗറിൽ പങ്കെടുത്തപ്പോൾ അതിൽ അതിഥിയായി എത്തിയ നടൻ ബാലയുമായി പ്രണയത്തിലാവുകയും പിന്നീട് വിവാഹിതയാവുകയും ചെയ്തിരുന്നു. അതിൽ ഒരു മകളും അമൃതയ്ക്കുണ്ട്. പിന്നീട് ഇരുവരും നിയമപരമായി തന്നെ ബന്ധം വേർപ്പെടുത്തുകയും ചെയ്തിരുന്നു. അതിന് ശേഷം ബാല വേറെ വിവാഹം കഴിച്ചിരുന്നു. അപ്പോഴും അമൃത തന്റെ മകൾക്കൊപ്പം തന്നെ ഒറ്റയ്ക്ക് ജീവിക്കാൻ തീരുമാനിച്ചിരുന്നു.

എന്നാൽ ഈ അടുത്തിടെയാണ് അമൃത സംഗീത സംവിധായകനായ ഗോപി സുന്ദറുമായി ഒന്നിക്കാൻ തീരുമാനിച്ചത്. ഇരുവരും തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ഈ കാര്യം ആരാധകരുമായി പങ്കുവച്ചു. ചിലരുടെ മോശം കമന്റുകളും വിമർശനങ്ങളും ഉണ്ടായെങ്കിലും ഇരുവരും അത് വകവച്ചിരുന്നില്ല. പോസ്റ്റുകളിലൂടെ വിമർശകർക്ക് മറുപടി നൽകുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ അമൃത സുരേഷ് ഗോപി സുന്ദറിന് ഒപ്പമുള്ള ഒരു മിറർ സെൽഫി പങ്കുവച്ചിരിക്കുകയാണ്. ‘എന്റെ കണ്ണാടി’ എന്ന ക്യാപ്ഷനോടെയാണ് അമൃത ഫോട്ടോ പങ്കുവച്ചത്. അമൃതയെ ഫോട്ടോയിൽ ഒരാൾ മേക്കപ്പ് ചെയ്യുന്നതും കാണാൻ സാധിക്കും. “നിങ്ങൾക്ക് എങ്ങനെ തോന്നിയാലും പ്രശ്നമില്ല.. എഴുന്നേൽക്കുക, വസ്ത്രം ധരിക്കുക, കാണിക്കുക, ഒരിക്കലും പിന്നോട്ടില്ല..”, അമൃത ഒറ്റക്കുള്ള ഒരു മിറർ സെൽഫി ഫോട്ടോയോടൊപ്പം മറ്റൊരു പോസ്റ്റിൽ കുറിച്ചു.

CATEGORIES
TAGS