‘തെറ്റിദ്ധരിക്കപ്പെടുമ്പോൾ നമ്മൾ എന്തിന് പ്രതിരോധിക്കണം..’ – വിവാദങ്ങളോട് പ്രതികരിച്ച് അമൃത സുരേഷ്

സംഗീത സംവിധായകനായ ഗോപി സുന്ദറും ഗായിക അമൃത സുരേഷും ഒന്നിക്കുന്നുവെന്ന് വാർത്തകൾ കഴിഞ്ഞ 2-3 ആഴ്ചകളായി സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ചർച്ചയായ ഒന്നാണ്. ഇരുവരും തങ്ങളുടെ നേരത്തെയുള്ള ബന്ധങ്ങൾ വേണ്ടന്ന് വച്ചാണ് ഒന്നിക്കാൻ തീരുമാനിച്ചത്. അമൃത നടൻ ബാലയും വേർപിരിയുകയും ഗോപിസുന്ദറും ഭാര്യയിൽ നിന്നും മുൻകാമുകിയിൽ നിന്നും പിരിഞ്ഞാണ് ഒന്നിച്ചത്.

ഇരുവർക്കും എതിരെ സമൂഹ മാധ്യമങ്ങളിൽ ഒരുപാട് വിമർശനങ്ങളും പരിഹാസങ്ങളും ഉയർന്നപ്പോഴും അതിനോടൊന്നും യാതൊരു പ്രതികരണവും നടത്തിയിരുന്നില്ല. ഗോപി സുന്ദറും അമൃതയും അതൊന്നും വക വെക്കാതെ പരസ്പരം ഒന്നിച്ചിരിക്കുന്ന ചിത്രങ്ങൾ പങ്കുവെക്കുകയും വിമർശനങ്ങളെ കണ്ടില്ലെന്ന് നടിക്കുകയും ചെയ്തു. കൂടുതൽ വിമർശനങ്ങളും ഗോപി സുന്ദറിന് എതിരെ തന്നെയായിരുന്നു.

കാരണം ആദ്യ വിവാഹബന്ധത്തിൽ നിന്ന് വേർപിരിഞ്ഞ ഗോപിസുന്ദറും മലയാളത്തിലെ ഒരു പിന്നണി ഗായികയുമായി അടുക്കുകയും വർഷങ്ങളോളം ലിവിങ് ടുഗതർ റിലേഷനിൽ നിൽക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ അമൃതയുമായി ഒന്നിക്കുന്ന വിവരം പങ്കുവച്ചപ്പോൾ വിമർശനങ്ങളും ട്രോളുകളും കൂടുതൽ കേട്ടത് ഗോപിസുന്ദറായിരുന്നു. എന്നാൽ രണ്ട് പേരും സോഷ്യൽ മീഡിയയിലൂടെ പോലും പ്രതികരിച്ചിരുന്നില്ല.

എന്നാൽ ഇപ്പോഴിതാ വിവാദങ്ങൾക്ക് മറുപടി എന്ന പോലെ അമൃത തന്റെ പുതിയ പോസ്റ്റിന് ഒപ്പം കുറിച്ച വാക്കുകളാണ് ചർച്ചയാവുന്നത്. “നമ്മൾ തെറ്റിദ്ധരിക്കപ്പെടുകയോ തെറ്റായി വിലയിരുത്തപ്പെടുകയോ ചെയ്യുമ്പോൾ എന്തിന് പ്രതിരോധിക്കണം. നമുക്ക് അത് മാറ്റിവെക്കാം. നമ്മൾ ഒന്നും പറയരുത്. ആളുകൾക്ക് ഇഷ്ടമുള്ള രീതിയിൽ നമ്മളെ വിലയിരുത്തുന്നത് വളരെ മധുരമാണ്. ഹേ അനുഗൃഹീതമായ നിശബ്ദത, അത് ആത്മാവിന് വളരെയധികം ശാന്തി നൽകുന്നു..”, അമൃത ഫോട്ടോയോടൊപ്പം കുറിച്ചു.