‘ആരിത് അപ്സരസോ!! വുമൺസ് ഡേയിൽ സാരിയിൽ തിളങ്ങി നടി അമേയ മാത്യു..’ – ഫോട്ടോസ് കാണാം

ലോകം എമ്പാടും ഇന്ന് വുമൺസ് ഡേ സ്പെഷ്യൽ ദിനമായതുകൊണ്ട് തന്നെ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട പല പരിപാടികളും നടക്കുകയാണ്. ലോകത്തിലെ പല പ്രമുഖരും ഈ വുമൺസ് ഡേ ദിനത്തിൽ സ്ത്രീകൾക്ക് ആശംസകൾ അറിയിച്ച് പോസ്റ്റ് ഇട്ടിട്ടുണ്ട്. പണ്ടത്തെ പോലെയല്ല ഇന്ന് എല്ലാ മേഖലയിലും സ്ത്രീയും മുൻപന്തിയിലാണ്.

സിനിമ മേഖലയിലും സ്ത്രീകൾ നേരിടുന്ന വിവേചനം മാറിക്കൊണ്ടിരിക്കുകയാണ്. സ്ത്രീക്കും പുരുഷനും തുല്യപ്രാധാന്യമാണ്‌ ഇപ്പോൾ എല്ലായിടത്തും ലഭിക്കുന്നത്. മലയാള സിനിമ രംഗത്തുള്ള താരങ്ങളും വുമൺസ് ഡേ പ്രമാണിച്ച് പോസ്റ്റുകൾ ഇട്ടിട്ടുണ്ട്. നടിയും മോഡലുമായ അമേയ മാത്യു തന്റെ ആരാധകർക്ക് വുമൺസ് ഡേ ആശംസിച്ചത് ഒരു പോസ്റ്റിലൂടെയാണ്.

ബ്രൗൺ കളർ സാരിയിൽ കിടിലം ലുക്കിലുള്ള ചിത്രങ്ങളോടൊപ്പമാണ് അമേയ തന്റെ അഭിപ്രായം പങ്കുവച്ചത്. സോഷ്യൽ മീഡിയയിലെ പോസ്റ്റുകളിൽ കിടിലം ക്യാപ്ഷൻ ഇടുന്ന ഒരാളുകൂടിയാണ് അമേയ. അജു ഭുവനേന്ദ്രൻ എടുത്ത ചിത്രങ്ങളാണ് താരം പങ്കുവച്ചത്. മേക്കപ്പ് ആർട്ടിസ്റ്റായ സന്ധ്യയുടെ മേക്കോവറിലാണ് അമേയ ഫോട്ടോസിന് പോസ് ചെയ്തിരിക്കുന്നത്. അമേയയുടെ വാക്കുകൾ,

‘വുമൺ’ അത് വെറുമൊരു വാക്ക് മാത്രമല്ല.. അടിമത്തത്തിന്റെയും നിശബ്ദതയുടെയും നിസ്സഹായതയുടെയും പ്രതീകവുമല്ല.. അവളിലും സ്വപ്‌നങ്ങളുണ്ട്. ഉയരങ്ങൾ കീഴടക്കാനുള്ള കഴിവുകളുണ്ട്. സ്വാതന്ത്ര്യത്തിന്റെയും, മാതൃത്വത്തിന്റെയും, മൂല്യബോധങ്ങളുടെയും പ്രതീകമാണ് പെണ്ണ്. മറ്റുള്ളവരുടെ ഇഷ്ടങ്ങൾക്ക് വേണ്ടി ചലിക്കുന്ന ഒരു കളിപ്പാട്ടം ആവാതിരിക്കട്ടെ.. ഒരു പെണ്ണും..!, താരം കുറിച്ചു.

CATEGORIES
TAGS