‘സ്വിമ്മിങ് പൂളിൽ നീന്തിക്കുളിച്ച് പോസുമായി ആര്യ ബഡായിയുടെ ഫോട്ടോഷൂട്ട്..’ – ഫോട്ടോസ് കാണാം

‘സ്വിമ്മിങ് പൂളിൽ നീന്തിക്കുളിച്ച് പോസുമായി ആര്യ ബഡായിയുടെ ഫോട്ടോഷൂട്ട്..’ – ഫോട്ടോസ് കാണാം

ഏഷ്യാനെറ്റിലെ ‘ബഡായ് ബംഗ്ലാവ്’ എന്ന പ്രോഗ്രാമിലൂടെ മലയാളികളുടെ ഇഷ്ടതാരമായി മാറിയ നടിയാണ് ആര്യ ബഡായ്. മോഡലിംഗ് രംഗത്ത് നിന്നും അഭിനയരംഗത്തേക്ക് എത്തിയ ആര്യ ഒരുപാട് പ്രോഗ്രാമുകൾ അവതാരകയായും തിളങ്ങിയിട്ടുണ്ട്. സിനിമയിൽ വരുന്നതിന് മുമ്പ് സീരിയലുകളിൽ സജീവമായിരുന്നു ആര്യ. ഏഷ്യാനെറ്റിൽ സ്ത്രീധനം സീരിയലാണ് ആര്യയ്ക്ക് ആരാധകരെ ഉണ്ടാക്കി കൊടുത്തത്.

ആ വർഷം ബഡായ് ബംഗ്ലാവിലും എത്തിയതോടെ ആര്യ കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി കഴിഞ്ഞു. കുഞ്ഞിരാമായണത്തിലെ ‘മല്ലിക’ എന്ന കഥാപാത്രമാണ് സിനിമയിൽ ആര്യയ്ക്ക് ലഭിക്കുന്ന മികച്ച ഒരു കഥാപാത്രം. പിന്നീട് ഒരുപാട് നല്ല കഥാപാത്രങ്ങൾ ആര്യയെ തേടി എത്തി. ‘ഉറിയടി’ എന്ന സിനിമയിലാണ് ആര്യ അവസാനമായി അഭിനയിച്ചത്.

ഈ കഴിഞ്ഞ ബിഗ് ബോസിൽ ആര്യ ഒരു മത്സരാർത്ഥി ആയി എത്തിയിരുന്നു. ആ ഷോയിൽ ഗംഭീരപ്രകടനമായിരുന്നു ആര്യ കാഴ്ചവച്ചത്. അതിന് ശേഷം സോഷ്യൽ മീഡിയയിൽ ഒരുപാട് സ്വീകാര്യതയാണ് ആര്യയ്ക്ക് ലഭിച്ചത്. മറ്റൊരു മത്സരാർത്ഥിയുടെ ആർമിക്കാർ(ആരാധകർ) മോശം കമന്റുകളുമായി അക്രമിച്ചപ്പോഴും ആര്യ അതിനെതിരെ പ്രതികരിക്കാതെ മുന്നോട്ട് തന്നെ പോയി.

ഈ കഴിഞ്ഞ ദിവസങ്ങളിൽ ആര്യ ചെയ്ത ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ ആര്യ സ്വിമ്മിങ് പൂളിൽ നീന്തിക്കളിക്കുന്ന ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ആമീൻ സാബിലാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. മികച്ച അഭിപ്രായമാണ് ആരാധകർ ഫോട്ടോസിന് നല്കിയിട്ടുളളത്.

CATEGORIES
TAGS