‘കിംഗ് ഓഫ് കൊത്തയിലൂടെ ഫീൽഡ് ഔട്ട് ആയെന്ന് കരുതിയോ! സ്റ്റൈലിഷ് ലുക്കിൽ ഐശ്വര്യ ലക്ഷ്മി..’ – ഫോട്ടോസ് വൈറൽ

നായികയായി അഭിനയിച്ച ആദ്യ നാല് സിനിമകളും സൂപ്പർഹിറ്റുകളായി മാറിയ മലയാളികളുടെ മനസ്സിൽ സ്ഥാനം നേടിയെടുത്ത അഭിനയത്രിയാണ്‌ നടി ഐശ്വര്യ ലക്ഷ്മി. ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന നിവിൻ പൊളി ചിത്രത്തിൽ നായികയായി തുടങ്ങിയ ഐശ്വര്യ ടോവിനോ തോമസിന്റെ മായനദിയിലൂടെ ഒരുപാട് ആരാധകരെ നേടിയെടുത്തു. വരത്തൻ, വിജയ് സൂപ്പർ പൗർണമിയും തുടങ്ങിയ സിനിമകളിൽ നായികയായി.

അങ്ങനെ മലയാളത്തിൽ ഹിറ്റ് നായികയായി ഐശ്വര്യ ആദ്യ സിനിമകളിലൂടെ സാധിച്ചെടുത്തു. പിന്നീട് ഇങ്ങോട്ട് മലയാളത്തിലും തമിഴിലും തെലുങ്കിലുമായി നിരവധി സിനിമകളിൽ ഐശ്വര്യ അഭിനയിച്ചു. ഇതിൽ ചിലതൊക്കെ പരാജയപ്പെട്ടെങ്കിലും ഐശ്വര്യ ശ്രദ്ധനേടിയെടുത്തു. ഗാർഗി എന്ന ചിത്രത്തിലൂടെ നിർമാതാവ് ആയും ഐശ്വര്യ തിളങ്ങി. പൊന്നിയൻ സെൽവനിൽ പൂങ്കുഴലീ എന്ന കഥാപാത്രമായി ഐശ്വര്യ തിളങ്ങി.

ആ കഥാപാത്രത്തിലൂടെ തമിഴിലും ഒരുഅപ്ഡ് ആരാധകരെ ഐശ്വര്യ സ്വന്തമാക്കി. ദുൽഖർ നായകനായ കിംഗ് ഓഫ് കൊത്തയാണ് ഐശ്വര്യയുടെ അവസാനം പുറത്തിറങ്ങിയത്. തിയേറ്ററിൽ വമ്പൻ പരാജയം ആകുന്നതിന് ഒപ്പം ഒരുപാട് ട്രോളുകളിൽ നിറയുകയും ചെയ്തു ഐശ്വര്യ. താരം ഫീൽഡ് ഔട്ടായി എന്ന് വരെ പലരുംഅടിച്ചിറക്കി. കമൽ ഹാസനെ നായകനാക്കി മണിരത്‌നം സംവിധാനം ചെയ്യുന്ന തഗ് ലൈഫ് ആണ് അടുത്ത ചിത്രം.

സമൂഹ മാധ്യമങ്ങളിൽ സജീവമായ ഐശ്വര്യ ലക്ഷ്മിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. സ്റ്റൈലിഷ് ലുക്കിൽ തിളങ്ങിയിരിക്കുന്ന ഐശ്വര്യയുടെ ചിത്രങ്ങൾ എടുത്തിരിക്കുന്നത് ഷാഫി ഷക്കീർ ആണ്. കിംഗ് ഓഫ് കൊത്തയിലൂടെ ഫീൽഡ് ഔട്ടായെന്ന് കരുതിയവർ മാറി നിന്നോ എന്നാണ് ആരാധകർ പ്രതികരിച്ചിരിക്കുന്നത്. ഹോട്ട് ആൻഡ് സ്റ്റൈലിഷ് എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.