‘പ്രധാനമന്ത്രി ഒരു പൊളിറ്റിക്കൽ പാർട്ടിയുടെ ആളല്ല, രാജ്യത്തിന്റെയാണ്! ഞാൻ ഒരു ദേശീയവാദിയാണ്..’ – നിലപാട് വ്യക്തമാക്കി ഉണ്ണി മുകുന്ദൻ

എന്തുകൊണ്ടാണ് തനിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇഷ്ടമെന്നും പ്രധാനമന്ത്രിയെ ഇഷ്ടപ്പെടാനും ബഹുമാനിക്കാനും രാഷ്ട്രീയ പാർട്ടിയിൽ അംഗമാകേണ്ടതില്ലാത്തത് എന്തുകൊണ്ടാണെന്നും പ്രതികരിച്ച് നടൻ ഉണ്ണി മുകുന്ദൻ. താനൊരു ദേശീയവാദി ആണെന്നും രാജ്യത്തിന് വേണ്ടി നിലകൊള്ളുന്ന ആരെയും താൻ ബഹുമാനിക്കുമെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞത്. ദി ന്യൂ ഇന്ത്യ എക്സ്പ്രെസ്സിന് നൽകിയ അഭിമുഖത്തിലാണ് ഉണ്ണി തന്റെ രാഷ്ട്രീയ-രാഷ്ട്ര നിലപാടുകളും കാഴ്ചപ്പാടുകളും തുറന്ന് പറഞ്ഞിരിക്കുന്നത്.

“നിങ്ങൾക്ക് ഏത് ഇക്കോ സിസ്റ്റത്തിൻ്റെയും ഭാഗമാകാം, എന്നാലും രാജ്യത്തിൻറെ പ്രധാനമന്ത്രിയെ നിങ്ങൾക്ക് ഇഷ്ടപ്പെടാം. പ്രധാനമന്ത്രി ഒരു പൊളിറ്റിക്കൽ പാർട്ടിയുടെ ആൾ അല്ല. പ്രധാനമന്ത്രി രാജ്യത്തിൻറെ എല്ലാ ആളുകളുടെയും ആണെന്നാണ് ഞാൻ സ്കൂൾ പഠിച്ചിട്ടുള്ളത്. മൻമോഹൻ സിംഗ് സാർ പ്രധാന മന്ത്രി ആയിരുന്നപ്പോഴും എനിക്ക് അദ്ദേഹത്തോട് ഏറെ ബഹുമാനം ഉണ്ടായിരുന്നു. ഞാൻ മനസ്സ് കൊണ്ട് ഒരു ദേശീയവാദിയാണ്.

എന്നെ സംബന്ധിച്ചിടത്തോളം രാഷ്ട്രമാണ് ആദ്യം. അതിന് ശേഷം മതവും കുടുംബവും. മതം നമ്മുക്ക് ജീവിതത്തെ കുറിച്ച് ഒരു വീക്ഷണം തരുന്നു. ഒരു സമൂഹത്തിൽ നിലനിൽക്കാനും അച്ചടക്കം പാലിക്കാനും മതം നമ്മളെ പഠിപ്പിക്കുന്നു. വിശ്വാസമുള്ള കമ്മ്യൂണിറ്റി വളരെ വലുതാണ്. നമ്മൾ ഒന്നിൽ വിശ്വസിക്കുന്നു എന്ന് കരുതി, അത് മാത്രമാണ് ശരിയെന്ന് പറഞ്ഞ് നടക്കാൻ പാടില്ല. എല്ലാത്തിനെയും ബഹുമാനിക്കണം. വിശ്വാസികളുടെ വിശ്വാസങ്ങൾക്ക് എതിരെ പറഞ്ഞ് നടക്കുന്നവരും അത് ചെയ്യുന്നത് ശരിയല്ല.

ഞാൻ അതിൽപ്പെടുന്ന ഒരാളല്ല. കുട്ടിക്കാലം മുതൽ ഹനുമാൻ സ്വാമിയേ പ്രാർത്ഥിക്കുന്ന ഒരാളാണ്. മതപരമായി എന്നതിനേക്കാൾ ആത്മീയപരമായി ഞാൻ ഹനുമാൻ സ്വാമിയെ ആരാധിക്കുന്നത്. ഞങ്ങൾ 25-ഓളം വരുന്ന ചെറുപ്പക്കാർ സ്ഥിരമായി ജിമ്മിൽ പോകാറുണ്ടായിരുന്നു. അതിൽ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യനും എല്ലാമുണ്ടായിരുന്നു. എനിക്ക് നല്ല മസിൽ തരണമെന്നാണ് ഞാൻ ആ സമയത്ത് ഹനുമാൻ സ്വാമിയോട് പ്രാർത്ഥിച്ചിരുന്നത്. അത് ബാലിശമായി നിങ്ങൾക്ക് തോന്നാം, പക്ഷെ എനിക്ക് അത് വർക്കൗട്ട് ആയിട്ടുണ്ട്.

ഞാൻ എന്റെ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട് ഒരു ഫോട്ടോ പോസ്റ്റ് ചെയ്താൽ ചില ആളുകൾ മോശം കമന്റ് ഇടാൻ വരും. ഞാൻ അത് അത്ര നല്ലതായിട്ട് അത് എടുക്കില്ല. ഒരു നല്ല സമൂഹത്തിന് അതൊരിക്കലും നല്ലയൊരു കാര്യമല്ല. അത് അഭിപ്രായ സ്വാതന്ത്ര്യം ആണെന്ന് ഒന്നും പറയാൻ സാധിക്കില്ല. ചില കാര്യങ്ങൾ പറയാൻ പാടില്ല എന്നത് തന്നെയാണ് ശരി. രാജ്യത്തിന് വേണ്ടി നിലനിൽക്കുന്ന ഒരാളോട് എനിക്ക് അതിയായ ബഹുമാനാണ് ഉള്ളത്. അതിപ്പോൾ ആരാണെങ്കിലും! അതൊരു രാഷ്ട്രീയ നിലപാട് ആണെന്ന് നിങ്ങൾ പറഞ്ഞാൽ, ഞാൻ അതിനെ എതിർക്കും..”, ഉണ്ണി മുകുന്ദൻ പറഞ്ഞു.