‘എന്റെ ലോകം! മഹാലക്ഷ്മിക്കും ചേട്ടന്റെ മക്കൾക്കും ഒപ്പം ഓസ്ട്രേലിയയിൽ കാവ്യാ മാധവൻ..’ – ഫോട്ടോസ് വൈറൽ

പൂക്കാലം വരവായി എന്ന ചിത്രത്തിൽ ബാലതാരമായി ചെറിയ വേഷത്തിൽ അഭിനയിച്ച് തുടങ്ങി പിന്നീട് പാവം ഐ.എ ഐവച്ചൻ എന്ന സിനിമയിലൂടെ ബാലതാരമായി തിളങ്ങി, നിരവധി സിനിമകളിൽ ബാലതാരമായി അഭിനയിക്കാൻ അവസരം ലഭിച്ച കാവ്യാ മാധവൻ നായികയായി തുടക്കം കുറിക്കുന്നത് 1999-ൽ ദിലീപ് ചിത്രമായ ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ്. പിന്നീട് ഇങ്ങോട്ട് കാവ്യയുടെ വർഷങ്ങളായിരുന്നു.

ദിലീപ്-കാവ്യാ ഭാഗ്യ ജോഡികളായി നിരവധി സിനിമകളിൽ ഒന്നിച്ച് അഭിനയിച്ചു. 2016 വരെ സിനിമയിൽ സജീവമായിരുന്നു. 2009-ൽ നിശ്ചൽ ചന്ദ്ര എന്ന ആളുമായി വിവാഹിതയായ കാവ്യാ കുവൈറ്റിലേക്ക് താമസം മാറി. പിന്നീട് അതെ വർഷം തന്നെ ബന്ധം വേർപിരിയാൻ തീരുമാനിച്ചു. 2011-ൽ വേർപിരിയുകയും ചെയ്തു. വീണ്ടും സിനിമകളിൽ സജീവമായ കാവ്യാ 2016-ൽ ദിലീപുമായി വിവാഹിതയാവുകയും ചെയ്തു.

ദിലീപിന്റെയും രണ്ടാം വിവാഹമായിരുന്നു. 2018-ൽ ദിലീപ്-കാവ്യാ ദമ്പതികൾക്ക് മഹാലക്ഷ്മി എന്ന പേരിൽ ഒരു മകളും ജനിച്ചു. ദിലീപിന്റെ ആദ്യ മകൾ മീനാക്ഷിയും അവർക്ക് ഒപ്പമാണ് താമസിക്കുന്നത്. ഇപ്പോഴിതാ മകൾ മഹാലക്ഷ്മിക്കും സഹോദരനായ മിഥുന്റെ മക്കൾക്കും ഒപ്പം ഓസ്ട്രേലിയയിൽ നിന്നുള്ള പങ്കുവച്ചിരിക്കുകയാണ് കാവ്യാ മാധവൻ. ‘എന്റെ ലോകം’ എന്ന ക്യാപ്ഷനാണ് കാവ്യാ ചിത്രത്തിന് നൽകിയത്.

കമന്റ് ബോക്സ് ഓഫാക്കി വച്ചിരിക്കുകയാണ് താരം. ദിലീപിന്റെ കേസ് വന്ന ശേഷം സമൂഹ മാധ്യമങ്ങളിൽ നിന്ന് വിട്ടുനിന്ന കാവ്യാ കഴിഞ്ഞ വർഷമാണ് വീണ്ടും സജീവമായത്. അന്ന് മുതൽ കമന്റ് ബോക്സ് കാവ്യാ ഓഫാക്കി വച്ചിട്ടുമുണ്ട്. എങ്കിലും ദിലീപേട്ടനും മീനാക്ഷിയും എവിടെയെന്ന് ചോദിച്ചുകൊണ്ട് ആരാധകരുടെ പേജുകൾ ഫോട്ടോസ് വീണ്ടും പങ്കുവച്ചിട്ടുണ്ട്. മഹാലക്ഷ്മിക്ക് ഒപ്പം നേരത്തെ ഹോങ്കോങ്ങിലും പോയിരുന്നു കാവ്യ.