‘സാന്ത്വനം കുടുംബം വീണ്ടും ഒന്നിച്ചു! രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന് പ്രേക്ഷകർ..’ – ചിത്രങ്ങൾ പങ്കുവച്ച് ഗോപിക അനിൽ

ഏഷ്യാനെറ്റിലെ ടെലിവിഷൻ സീരിയൽ റേറ്റിംഗിൽ ഒന്നാം സ്ഥാനം നേടി മൂന്നര വർഷത്തോളം നിറഞ്ഞ് നിന്ന ഒരു പരമ്പര ആയിരുന്നു സാന്ത്വനം. കുടുംബപ്രേക്ഷകർ ഏറ്റവും പ്രിയപ്പെട്ട പരമ്പര അവസാനിച്ചത് ഈ ജനുവരി ആയിരുന്നു. ക്ലൈമാക്സ് എപ്പിസോഡ് കഴിഞ്ഞപ്പോൾ പ്രേക്ഷകരും അഭിനയിച്ച താരങ്ങളും ഒരേപോലെ സങ്കടത്തിലായി. ഇനി സാന്ത്വനം സീരിയൽ കാണാൻ കഴിയില്ലല്ലോ എന്ന് ഓർത്തായിരുന്നു അത്.

ചിപ്പി, രാജീവ് പരമേശ്വർ, സജിൻ ടിപി, ഗോപിക അനിൽ, ഗിരീഷ് നമ്പ്യാർ, രക്ഷ രാജ്, അച്ചു സുഗന്ത് എന്നിവരാണ് പ്രധാന റോളുകളിൽ അഭിനയിച്ചത്. ചിപ്പി ഏറെ നാളുകൾക്ക് ശേഷം വീണ്ടും അഭിനയിച്ച ടെലിവിഷൻ പരമ്പരയായിരുന്നു. അതുകൊണ്ട് തന്നെ പഴയ ചിപ്പിയുടെ ആരാധകരെല്ലാം കാത്തിരുന്ന കണ്ടിരുന്ന പരമ്പരയായിരുന്നു. സാന്ത്വനത്തിന് രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന് പലരും ചോദിക്കാറുണ്ട്.

ഇപ്പോഴിതാ സാന്ത്വനം കുടുംബത്തിലെ താരങ്ങൾ വീണ്ടും ഒത്തുകൂടിയായപ്പോഴുള്ള ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് നടി ഗോപിക അനിൽ. തന്റെ ഒരു മാസത്തെ ഹണിമൂൺ യാത്ര കഴിഞ്ഞു വന്ന ഗോപിക ആദ്യം പങ്കുവച്ചത് സാന്ത്വനം സീരിയൽ താരങ്ങൾക്ക് ഒപ്പമുള്ള ഫോട്ടോസാണ് എന്നതും ശ്രദ്ധേയമാണ്. ഗോപികയ്ക്ക് ഒപ്പം രാജീവ്, സജിൻ, രക്ഷ രാജ്, അച്ചു സുഗന്ത് എന്നിവർ ഉണ്ടായിരുന്നു.

സാന്ത്വനം സീരിയലിന്റെ രണ്ടാം ഭാഗം ഉണ്ടാകുമോ എന്നൊക്കെ ചിലർ ഗോപികയോട് ചോദിക്കുന്നുണ്ട്. അച്ചുവും ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. അതിൽ ചിപ്പിയും ഗിരീഷും എന്ത്യേ എന്നൊക്കെ ചിലർ ചോദിക്കുന്നുണ്ട്. ചിപ്പിയും ഭർത്താവും ചേർന്നായിരുന്നു സാന്ത്വനം നിർമ്മിച്ചിരുന്നത്. ആയിരത്തിൽ അധികം എപ്പിസോഡുകളും പിന്നിട്ടിരുന്നു. ക്ലൈമാക്സ് വാത്സല്യം സിനിമയുടെ കോപ്പി ആയിരുന്നു എന്നും വിമർശനം ഉണ്ടായിരുന്നു.