‘ജിമ്മിൽ വർക്ക്ഔട്ട് അല്ലാതെ വേറെ എന്ത് ചെയ്യും? താൻ ഇതൊക്കെ ചെയ്യുമെന്ന് അഹാന..’ – ഫോട്ടോസ് വൈറൽ

മലയാള സിനിമ മേഖലയിലെ താരകുടുംബങ്ങളിലെ വിശേഷങ്ങൾ അറിയാൻ മലയാളികൾ എന്നും താല്പര്യം കാണിക്കാറുണ്ട്. താരകുടുംബത്തിലെ ആരെങ്കിലും സിനിമയിലേക്ക് വന്നാലോ അവർ വിവാഹിതരായാലോ ഒക്കെ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായി മാറാറുണ്ട്. മലയാളത്തിലെ ഒരുപാട് ആരാധകരുള്ള ഒരു താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റെയും മകൾ അഹാനയുടെയും.

ഇരുവരും സിനിമയിൽ തങ്ങളുടെ കഴിവുകൾ തെളിയിച്ചിട്ടുള്ള തെളിയിച്ചുകൊണ്ടിരിക്കുന്നവരാണ്. മലയാളത്തിലെ ഏറെ തിരക്കുള്ള നായികമാരിൽ ഒരാളാണ് അഹാന. അഹാനയുടെ താഴെ മൂന്ന് അനിയത്തിമാരുണ്ട്. അതിൽ ഒരാൾ സിനിമയിൽ അഭിനയിക്കുകയും ആ മൂന്ന് പേർ സമൂഹ മാധ്യമങ്ങളിൽ ഇൻഫ്ലുവൻസേഴ്സ് ആയി ആരാധകരെസ്വന്തമാക്കി കൊണ്ടിരിക്കുന്നവരുമാണ്.

അഹാനയാണ് അവരെയും മലയാളികൾക്ക് സുപരിചിതരാക്കി മാറ്റിയത്. 26 ലക്ഷത്തിൽ അധികം ഫോളോവേഴ്സ് ഉളള അഹാനയും സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമായിട്ടുള്ള ഒരു അഭിനയത്രിയാണ്. തന്റെ സിനിമ വിശേഷങ്ങളും അനിയത്തിമാർക്ക് ഒപ്പമുള്ള ഡാൻസ് റീൽസുകളും എല്ലാം മലയാളികൾ കൂടുതലായി കാണാറുള്ളത്. ജിമ്മിൽ വർക്ക് ഔട്ട് കഴിഞ്ഞാൽ താൻ ചെയ്യുന്നത് എന്താണെന്ന് ആരാധകരെ കാണിച്ചിരിക്കുകയാണ് അഹാന ഇപ്പോൾ.

“ജിമ്മിൽ വ്യായാമം ചെയ്യുന്നതിനു പുറമെ നിങ്ങൾ എന്താണ് ചെയ്യുന്നത്? ബ്ലാ ബ്ലാ ബ്ലാ ചെയ്യും, ഞാൻ കണ്ണാടിയിൽ എന്നെ തന്നെ നോക്കും, ചിരിക്കും, ഞാൻ ഒരുപാട് ചിത്രങ്ങൾ എടുക്കും. ഇത് കൂടാതെ കഴിഞ്ഞ 3 വർഷങ്ങളിൽ, ഞാൻ എന്റെ പരിശീലകനെ പരിശീലിപ്പിക്കുകയും ചെയ്യാറുണ്ട്.പുള്ളി എന്നെ ട്രെയിൻ ചെയ്യുകയല്ല ചെയ്യുന്നത്, പകരം എന്നെ എന്റർ ട്രെയിൻ ചെയ്യിക്കുകയാണ്..”, അഹാന ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചു.