‘ഹാലോ ഹബീബി, അറേബ്യൻ സ്വപ്നങ്ങൾ!! ദുബായ് ഫോട്ടോഷൂട്ടുമായി നടി അഹാന കൃഷ്ണ..’ – ഫോട്ടോസ് വൈറൽ

മലയാള സിനിമയിലെ പ്രിയപ്പെട്ട താരപുത്രിമാരിൽ ഒരാളാണ് നടി അഹാന കൃഷ്ണ. നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാറിന്റെ മൂത്ത മകളാണ് അഹാന. അച്ഛന്റെ പാത പിന്തുടർന്ന് അഹാന അഭിനയ മേഖലയിൽ തന്നെ എത്തി. നടി എന്നത് പോലെ തന്നെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയാണ് അഹാന. ലുക്കാ, പതിനെട്ടാം പടി എന്നീ സിനിമകളാണ് അഹാനയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കിയത്.

രാജീവ് രവി മലയാള സിനിമയ്ക്ക് സമ്മാനിച്ച നടിയാണ് അഹാന. രാജീവ് രവിയുടെ രണ്ടാമത്തെ സംവിധാന ചിത്രമായ ഞാൻ സ്റ്റീവ് ലൂപസ് എന്ന സിനിമയിലൂടെയാണ് അഹാന സിനിമയിലേക്ക് എത്തുന്നത്. ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേളയിൽ നിവിൻ പോളിയുടെ അനിയത്തിയായി അതിന് ശേഷം വേഷമിട്ടു. ലൂക്കയിലൂടെ നായികയായുള്ള അതിശക്തമായ തിരിച്ചുവരവ് അഹാന നടത്തി.

പതിനെട്ടാം പടിയാണ് പിന്നീട് ഇറങ്ങി സിനിമ. കഴിഞ്ഞ വർഷം ഇറങ്ങിയ പിടികിട്ടാപ്പുള്ളിയാണ് അഹാനയുടെ അവസാന ചിത്രം. സിനിമയ്ക്ക് പുറത്ത് അഹാന സോഷ്യൽ മീഡിയയിലും വളരെ സജീവമാണ്. യൂട്യൂബ്, ഇൻസ്റ്റാഗ്രാം പോലെയുള്ള പ്ലാറ്റുഫോമുകളിൽ അഹാനയെ വെല്ലുന്ന ഒരു മലയാള നടിയുണ്ടോ എന്നത് തന്നെ സംശയാണ്. കുടുംബത്തിൽ മുഴുവൻ അംഗങ്ങളും ഇൻഫ്ലുവൻസേഴ്സ് ആണ്.

‘ഹാലോ ഹബീബി’ എന്ന ക്യാപ്ഷനോടെ തന്റെ ദുബായ് ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ ഇപ്പോൾ അഹാന പോസ്റ്റ് ചെയ്തിരിക്കുകയാണ്. ബുർജ് ഖലീഫ കാണുന്ന രീതിയിലാണ് അഹാനയുടെ ഷൂട്ട്. ‘അറേബ്യൻ സ്വപ്നങ്ങൾ’ എന്ന തലക്കെട്ട് നൽകി അഹാന അതിന്റെ വീഡിയോയും പങ്കുവച്ചിട്ടുണ്ട്. അപർണ ദാസ്, നൂറിൻ ഷെരീഫ് തുടങ്ങിയ നടിമാർ അഹാനയുടെ ഫോട്ടോസിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്.