‘വിന്നറായപ്പോൾ ഒരാൾ പോലും കൈയടിച്ചില്ല, എനിക്ക് ഒരുപാട് സങ്കടം തോന്നി..’ – ആദ്യമായി പ്രതികരിച്ച് ദിൽഷ പ്രസന്നൻ

ബിഗ് ബോസ് മലയാളം സീസൺ ഫോറിന്റെ വിജയിയെ ഈ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. 100 ദിവസത്തെ ബിഗ് ബോസ് ഹൗസിലെ താമസത്തിന് ശേഷം ആരായിരിക്കും ആ ടൈറ്റിൽ വിജയിക്കുക എന്നറിയാൻ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. ബിഗ് ബോസ് ഹൗസിൽ നൂറ് ദിവസവും അവിടെ നിന്ന ദിൽഷ പ്രസന്നൻ തന്നെയായിരുന്നു ഷോയിൽ വിജയിയായി മാറിയത്.

മുഹമ്മദ് ബ്ലെസ്ലീ രണ്ടാമത് എത്തിയപ്പോൾ റിയാസ് സലിം മൂന്നാം സ്ഥാനം നേടുകയും ചെയ്തു. വിജയിക്കുമെന്ന് പലരും പ്രഖ്യാപിച്ച റിയാസ് സലിം മൂന്നാം സ്ഥാനത്തേക്ക് പോയത് പലരെയും ഞെട്ടിച്ച ഒരു സംഭവമാണ്. എന്നാൽ ടിക്കറ്റ് ടു ഫിനാലെ ടാസ്ക് ഉൾപ്പടെ വിജയിച്ച ദിൽഷ തന്നെയാണ് വിജയിയാകാൻ അർഹയെന്നും പലരും അഭിപ്രായപ്പെട്ടിരുന്നു. സെലിബ്രിറ്റികൾ പോലും റിയാസിന് പിന്തുണയുമായി വോട്ട് അഭ്യർത്ഥിച്ച് രംഗത്ത് വന്നിരുന്നു.

ബിഗ് ബോസ് ഫിനാലെ കഴിഞ്ഞ ഇറങ്ങിയ ദിൽഷ ഇതുവരെ മാധ്യമങ്ങൾക്ക് ഒന്നും അഭിമുഖം നൽകിയിരുന്നില്ല. ഇന്ന് രാവിലെയാണ് ദിൽഷ ബാംഗ്ലൂരിൽ നിന്ന് കേരളത്തിൽ എത്തിയത്. എത്തിയതിന് തൊട്ടുപിന്നാലെ ദിൽഷ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാവുന്നത്. താൻ വിന്നറായപ്പോൾ അവിടെ ഉണ്ടായിരുന്ന ആരും കൈയടിച്ചില്ലെന്നും നല്ല സങ്കടം ഉണ്ടായെന്നും ദിൽഷ അഭിമുഖത്തിൽ പറഞ്ഞു.

താൻ അല്ലാതെ വേറെ ആരും വിൻ ചെയ്തിരുന്നെങ്കിലും ആ സന്തോഷത്തിൽ പങ്കുചേർന്നനെ, ഉള്ളിൽ സങ്കടം ഉണ്ടാവുമെങ്കിലും അത് പുറത്ത് കാണിച്ച് അവരുടെ സന്തോഷം ഇല്ലാതാക്കില്ലായിരുന്നു. അത് ജനങ്ങൾ കൊടുത്ത അംഗീകാരമാണല്ലോ, അത് അറിഞ്ഞിട്ട് അസൂയപെട്ടിട്ട് കാര്യമില്ല. വീട്ടിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ സന്തോഷപ്പെടണല്ലോ കാര്യം ഉണ്ടാവുമെന്നാണ് ഞാൻ വിചാരിച്ചിരുന്നത്. “ആ ഒരു ട്രോഫി കൈയിൽ കിട്ടിയിട്ട് പോലും മനസ്സിൽ എനിക്ക് ഒന്ന് സന്തോഷിക്കാൻ പറ്റില്ല. കാരണം എന്റെ ചുറ്റുമുള്ളവരുടെ മുഖത്ത് ഞാൻ അത് കണ്ടില്ല.

എനിക്ക് ഭയങ്കര ഒരു സങ്കടം ഫീൽ ചെയ്തു. ഞാൻ വിചാരിക്കുന്നത് ആ വീട്ടിലുള്ളവർക്ക് എന്നെ ഭയങ്കര കാര്യമായിരുന്നു എന്നാണ്. ഫിനാലെയ്ക്ക് രണ്ട് ദിവസം മുമ്പുള്ള ദിവസം എല്ലാവരും വീട്ടിൽ വന്നപ്പോൾ എന്നോട് പറഞ്ഞത് നീ ടൈറ്റിൽ വിൻ ചെയ്യാൻ ഡിസേർവിങ് ആണെന്നാണ്. ഞാൻ വിജയിക്കണമെന്ന് ഇവരൊക്കെ ആഗ്രഹിക്കുന്നുണ്ടന്ന് ഞാൻ വിചാരിച്ചു. ഞാൻ പുറത്തിറങ്ങിയപ്പോൾ കണ്ട ഫേസ് നേരെ വിപരീതമാണ്. അപ്പോഴാണ് അവർ സപ്പോർട്ട് ചെയ്തതും വിജയിക്കാൻ ആഗ്രഹിച്ചതും വേറെയൊരാളാണെന്ന് തിരിച്ചറിഞ്ഞത്..”, ദിൽഷ പറഞ്ഞു.