‘രണ്ട് മോട്ടിവേറ്റഡ് ദിനങ്ങൾ!! ജിമ്മിൽ ഹെവി വർക്ക്ഔട്ടുമായി നടി അഹാന കൃഷ്ണ..’ – വീഡിയോ കാണാം

സിനിമ മേഖലയിലെ താരങ്ങളുടെ മക്കൾ അവരുടെ പാത പിന്തുടർന്ന് സിനിമയിലേക്ക് തന്നെ എത്താറുണ്ട്. നടിനടന്മാരുടെ ആണ്മക്കളാണ് ഇത്തരത്തിൽ കൂടുതലായി വന്ന് അടുത്ത തലമുറയിലെ താരമായി മാറാറുള്ളത്. താരങ്ങളുടെ പെണ്മക്കളിൽ വളരെ കുറച്ച് പേർ മാത്രമാണ് സിനിമയിലേക്ക് എത്തുന്നത്. അത്തരത്തിൽ സിനിമയിലേക്ക് എത്തിപ്പെട്ട ഒരു താരപുത്രിയാണ് നടി അഹാന കൃഷ്ണ.

നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാറിന്റെ മൂത്തമകളായ അഹാന അച്ഛനെ പോലെ തന്നെ അഭിനയത്തിൽ ശ്രദ്ധകൊടുക്കുകയും 2014-ൽ രാജീവ് രവി സംവിധാനം ചെയ്ത ഞാൻ സ്റ്റീവ് ലൂപസ് എന്ന ചിത്രത്തിലൂടെ കരിയറിന് നായികയായി തുടക്കം കുറിക്കുകയും ചെയ്തു. പക്ഷേ തുടക്കം അത്ര നല്ലതായിരുന്നില്ല. സിനിമ പരാജയപ്പെട്ടു. മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് അഹാന പിന്നെ അഭിനയിച്ചത്.

അതിലും നായകന്റെ സഹോദരി വേഷത്തിലാണ് അഹാന അഭിനയിച്ചത്. പിന്നീട് രണ്ട് വർഷങ്ങൾക്ക് ശേഷം അഹാന ടോവിനോയുടെ നായികയായി ലുക്കാ എന്ന സിനിമയിൽ അഭിനയിച്ചത്. അത് താരത്തിന്റെ കരിയറും ആരാധകരുടെ എണ്ണത്തിലും നേട്ടം കൊണ്ടുവന്നു. പിടികിട്ടാപ്പുള്ളിയാണ് അഹാനയുടെ അവസാനം പുറത്തിറങ്ങിയത്. അടിയാണ് അഹാനയുടെ ഇനി ഇറങ്ങുന്ന സിനിമ.

അഭിനയത്തോടൊപ്പം തന്റെ ശരീരസൗന്ദര്യം ശ്രദ്ധിക്കുന്ന ഒരാളാണ് അഹാന. ജിമ്മിൽ ഹെവി വർക്ക്ഔട്ട് ചെയ്യുന്ന ഒരു വീഡിയോ അഹാന പങ്കുവച്ചിട്ടുണ്ട്. “രണ്ട് മോട്ടിവേറ്റഡ് ഡേയ്സ്.. ലാറ്റ്സ്, ചെസ്റ്റ്, അബ്സ്, ഹാംസ്ട്രിംഗ്..”, എന്ന ക്യാപ്ഷനോടെയാണ് അഹാന വീഡിയോ പോസ്റ്റ് ചെയ്തത്. ഇതിന് താഴെ ഒരുപാട് പേർ പോസിറ്റീവ് കമന്റുകൾ ഇട്ടപ്പോൾ ചിലർ അ.ശ്ലീ.ല കമന്റുകളുമായി രംഗത്ത് വരികയും ചെയ്തു.