‘അപകടം ഉണ്ടായിട്ട് 4 വർഷമായി, അവൻ എന്നെ തിരിച്ചറിഞ്ഞു, പക്ഷേ..’ – നകുൽ തമ്പിയുടെ ഇപ്പോഴത്തെ അവസ്ഥയെ പറ്റി അഹാന

പതിനെട്ടാം പടിയിൽ തനിക്ക് ഒപ്പം അഭിനയിച്ച നടനും ഡി ഫോർ ഡാൻസിലൂടെ പ്രശസ്തനായ നകുൽ തമ്പിയെ നേരിൽ കണ്ട ശേഷം ആരോഗ്യസ്ഥിതിയെ കുറിച്ച് തുറന്ന് പറഞ്ഞ് നടി അഹാന കൃഷ്ണ. ഒരു വാഹനാപകടം സംഭവിച്ച് നാല് വർഷമായി നകുൽ കിടപ്പിലാണ്. ഇപ്പോഴത്തെ നകുലന്റെ അവസ്ഥയെ കുറിച്ച് അഹാന ആരാധകർക്ക് വേണ്ടി പങ്കുവച്ചിരിക്കുകയാണ്. “കഴിഞ്ഞ കുറച്ച് ദിവസമായി ഞാനും റീയയും ബാംഗ്ലൂരിലാണ് ഉള്ളത്.

കഴിഞ്ഞ ദിവസം ഞങ്ങൾ നകുലിനെ കാണാൻ വേണ്ടി പോയി. നകുലിനെ എല്ലാവർക്കും അറിയാവുന്ന വിശ്വസിക്കുന്നു.. ഒരു ആക്ടറാണ്, പോപ്പുലർ ഡാൻസർ കൂടിയാണ്. പതിനെട്ടാം പടി എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. അങ്ങനെയാണ് എനിക്ക് അവൻ പരിചയം. എനിക്ക് ഹൻസികയെ പോലെയാണ് നകുൽ. എന്നേക്കാൾ അഞ്ച് വയസ്സ് ഇളയതാണ് അവൻ. വളരെ പാവമായിട്ടുള്ള ഒരു കുട്ടിയാണ്. 2020-ൽ അവനൊരു വാഹനാപകടം സംഭവിച്ചിരുന്നു. വളരെ മോശമായ ഒരു അപകടം ആയിരുന്നു അത്.

ഒരുപാട് പേര് എന്നോട് നകുലന്റെ അപ്ഡേറ്റ് ചോദിച്ച് എനിക്ക് മെസ്സേജ് അയക്കാറുണ്ട്. അവന്റെ ഹെൽത്ത് കണ്ടിഷൻ എന്താണ്, അവൻ എങ്ങനെ ഇരിക്കുന്നു എന്നൊക്കെ ചോദിച്ചു. ഞാൻ നകുലിനെ കാണാൻ പോയതുകൊണ്ടും അവന്റെ ഇപ്പോഴത്തെ കാര്യങ്ങൾ അറിയാവുന്നത് കൊണ്ട് അത് ഷെയർ ചെയ്യാമെന്ന് കരുതി. നാല് വർഷം കഴിഞ്ഞു അപകടം ഉണ്ടായിട്ട്, റിക്കവറി ഉണ്ടായിട്ടുണ്ടെങ്കിലും ചെറിയ ചെറിയ മാറ്റങ്ങളാണ് ഉണ്ടായിട്ടുളളത്. 2020ലെ വച്ചുനോക്കുമ്പോൾ ഇന്ന് അവന് ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്.

അന്ന് യൂസ് ചെയ്തതിനേക്കാൾ അവന് കൈയും കാലുമൊക്കെ ഉപയോഗിക്കാൻ പറ്റാറുണ്ട്. എന്നെയും റിയയെയും അവൻ തിരിച്ചറിഞ്ഞു. അവന്റെ കൈയിൽ പിടിച്ചിരുന്ന സമയത്ത് അവൻ എന്റെ കൈയിൽ മുറുകെ പിടിച്ചിരുന്നു. അവൻ കാര്യങ്ങൾ പറയാൻ ശ്രമിക്കുന്നത് അതിലൂടെയാണ്. അത് മാത്രമാണ് അവൻ കമ്മ്യൂണിക്കേറ്റ് ചെയ്യാൻ ചെയ്യുന്നത്. അവന്റെ ഓർഗനുകൾ എല്ലാം കൃത്യമായി വർക്ക് ചെയ്യുന്നുണ്ട്. എന്നാലും ഇനിയും ഒരുപാട് അവൻ മുന്നോട്ട് പോകാനുണ്ട്.

അവൻ ആരോഗ്യവാനായി ഇരിക്കുന്നതിൽ ഞങ്ങൾ ഹാപ്പിയാണ്. അവനെ പണ്ട് ആക്ടിവായി കണ്ടിട്ടുളളവർ എല്ലാം അവൻ വളരെ വേഗം തിരിച്ചുവരണമെന്നാണ് ആഗ്രഹിക്കുന്നത്. അവൻ തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുകയും പ്രാർത്ഥിക്കുകയുമൊക്കെ സ്ഥിരമായി ഞങ്ങൾ ചെയ്യാറുണ്ട്. അവന് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം.. അവൻ അനുഗ്രഹിക്കപ്പെട്ട ഒരു കുട്ടിയാണ്.. എന്തെങ്കിലും ഒരു മിറക്കിൾ സംഭവിക്കുമെന്ന് തന്നെയാണ് ഞാനും പ്രതീക്ഷിക്കുന്നത്..”, അഹാന പറഞ്ഞു.