‘ഇത് ഞങ്ങളുടെ അഞ്ജു കുര്യൻ തന്നെയാണോ! വർക്ക്ഔട്ടിന് ശേഷം ഗ്ലാമറസ് ലുക്കിൽ താരം..’ – ഫോട്ടോസ് വൈറൽ

നിവിൻ പൊളി ചിത്രങ്ങളായ നേരം, പ്രേമം എന്നീ സിനിമകളിൽ അദ്ദേഹത്തിന്റെ സഹോദരിയുടെ വേഷത്തിൽ അഭിനയിച്ചുകൊണ്ട് സിനിമ രംഗത്തേക്ക് എത്തിയ താരമാണ് നടി അഞ്ജു കുര്യൻ. ഇതിനിടയിൽ ഓം ശാന്തി ഓശാന എന്ന ചിത്രത്തിൽ നസ്രിയയുടെ കൂട്ടുകാരിയുടെ റോളിലും അഞ്ജു അഭിനയിച്ചിട്ടുണ്ടായിരുന്നു. നായികയായി അഭിനയിക്കാൻ വീണ്ടും രണ്ട് വർഷം കാത്തിരിക്കേണ്ടി വന്നു.

കവി ഉദേശിച്ചത് എന്ന സിനിമയിലാണ് അഞ്ജു നായികയായി ആദ്യമായി അഭിനയിക്കുന്നത്. ആ സിനിമ തിയേറ്ററിൽ വലിയ വിജയം നേടിയില്ലെങ്കിലും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. അഞ്ജുവിന് ആരാധകരെ ലഭിക്കുന്നത് തമിഴിൽ മ്യൂസിക് വീഡിയോസ് ചെയ്ത ശേഷമാണ്. അഞ്ജു അഭിനയിച്ച മ്യൂസിക് വീഡിയോസ് അവിടെ തരംഗമായി മാറുകയും ഒരുപാട് ആരാധകരെ സ്വന്തമാക്കുകയുമൊക്കെ ചെയ്തിട്ടുമുണ്ട്.

തമിഴിൽ തന്നെയാണ് ഇപ്പോൾ അഞ്ജു സജീവമായി അഭിനയിക്കുന്നത്. ഇതിനിടയിൽ ഇടയ്ക്ക് മലയാള സിനിമകളും അഞ്ജു ചെയ്യാറുണ്ട്. അതിൽ തന്നെ മേപ്പടിയാൻ എന്ന ഉണ്ണി മുകുന്ദൻ നായകനായ ചിത്രത്തിൽ അഞ്ജു ആയിരുന്നു നായിക. ഈ വർഷമിറങ്ങിയ എബ്രഹാം ഓസ്‌ലറിലും അഞ്ജു പ്രധാന ഒരു വേഷം ചെയ്തിരുന്നു. തമിഴിൽ ഇതിനിടയിൽ രണ്ട് സിനിമകൾ അഞ്ജുവിന്റെ റിലീസ് ചെയ്തിട്ടുണ്ടായിരുന്നു.

സമൂഹ മാധ്യമങ്ങളിൽ സജീവമായ അഞ്ജുവിന്റെ ഏറ്റവും പുതിയ വർക്ക് ഔട്ടിന് ശേഷമുള്ള ഫോട്ടോസാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിലാണ് അഞ്ജുവിനെ വർക്ക് ഔട്ട് ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. ഇത് ഞങ്ങളുടെ പഴയ അഞ്ജു തന്നെയാണോ എന്നാണു ആരാധകർ ചോദിക്കുന്നത്. നാടൻ പെണ്ണായി കണ്ട അഞ്ജുവിനെ ഇങ്ങനെ കാണുന്നത് ഈ അടുത്തിടെ ആയിട്ടാണ്.