‘ലാലിന്റെയും ജിത്തുവിന്റെയും സൂക്കേട് മനസ്സിലായി..’ – ശാന്തി പ്രിയയ്ക്ക് എതിരെ പോസ്റ്റുമായി അഡ്വ സംഗീത ലക്ഷ്മണ

മോഹൻലാൽ, ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഇറങ്ങുന്ന പുതിയ ചിത്രമാണ് നേര്. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ജിത്തു ജോസഫിന് ഒപ്പം അഭിഭാഷകയും നടിയുമായ ശാന്തി മായാദേവിയാണ്. ഇപ്പോഴിതാ ശാന്തിക്ക് എതിരെ ഗുരുതരമായ ആരോപണങ്ങളും മോശമായ വിമർശനങ്ങളും ഉന്നയിച്ചുകൊണ്ട് അഭിഭാഷക കൂടിയായ സമൂഹ മാധ്യമങ്ങളിൽ തന്റേതായ അഭിപ്രായം പങ്കുവെക്കുന്ന സംഗീത ലക്ഷ്മണ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരിക്കുകയാണ്.

അസ്തമയസൂര്യൻ മോഹൻലാലിനെയും സ്വയംപ്രഖ്യാപിത ലീഗൽ ത്രില്ലർ ഫിലിം മേക്കർ ജിത്തു ജോസഫിനെയും അദ്ദേഹത്തിന്റെ ക്രീയേറ്റീവ് മ്യൂസ് ശാന്തി മായാദേവിയെയും കുറിച്ചുമാണ് തനിക്ക് പറയാനുള്ളതെന്ന് ചൂണ്ടിക്കാണിച്ചാണ് സംഗീത പോസ്റ്റ് ആരംഭിച്ചത്. കോർട്ട് റൂം ഡ്രാമ എന്ന വിശേഷണം കൊടുത്ത് നേര് എന്ന സിനിമ പടച്ചിറക്കുമ്പോൾ ശാന്തിയെ പോലൊരുത്തിയുടെ കൈപിടിച്ച് പൊക്കി കാണിക്കുന്ന ലാലിൻ്റെയും ജിത്തുവിന്റേയും സൂക്കേട് തനിക്ക് മനസ്സിലായിട്ടുണ്ടെന്ന് സംഗീത കുറിക്കുന്നു.

ശാന്തിയുടെ അച്ഛൻ ഒരു ടാക്സി ഡ്രൈവർ ആയിരുന്നുവെന്നും വലിയ സാമ്പത്തിക അവസ്ഥയില്ലാത്ത ഒരു കുടുംബത്തിലാണ് ജനിച്ചതെന്നും അവരെ വിവാഹം കഴിച്ചിരിക്കുന്നത് റെയിൽവേയിൽ ചെറിയ പോസ്റ്റിൽ ജോലി ചെയ്‌തിരുന്ന ഒരാളുടെ മകനാണെന്നും സംഗീത കുറിച്ചു. ശാന്തിയുടെ ഭർത്താവ് ഹൈബി ഈഡൻ എംഎൽഎ ആയിരുന്ന കാലത്ത് പേർസണൽ സ്റ്റാഫായി ജോലി ചെയ്തിരുന്ന ആളാണെന്നും സംഗീത കുറിക്കുന്നു. ഹൈബിയുടെ പേര് ദുരുപയോഗം ചെയ്‌ത്‌ പണമിടപ്പാടുകളിൽ തിരിമറി നടത്തിയ അയാളെ ജോലിയിൽ നിന്നും പറഞ്ഞുവിട്ടതാണെന്നും ആരോപിച്ചു.

കെട്ടിയോനും കെട്ടിയോളും കൂടി ചേർന്ന് മോഹൻലാലിന്റെയും ജിത്തുവിന്റേയും സൂക്കേട് നല്ലോണം മുതലാക്കി എടുക്കുന്നുണ്ടെന്ന് വ്യക്തമാണെന്നും സംഗീത ആരോപിച്ചു. അഭിഭാഷകവൃത്തിയിൽ ശാന്തി മായദേവിയെക്കാൾ പ്രവർത്തിപരിചയവും പ്രഗൽഭ്യവും ഉണ്ടായവർ ഉണ്ടായിട്ടും പ്രൊഡ്യൂസർ കൂടിയായ മോഹൻലാലും, ജീത്തുവും എന്തുകൊണ്ടാണ് ഇവരെ തിരഞ്ഞെടുത്തതെന്നും സംഗീത ചോദിച്ചു. മൂന്ന് പ്രമുഖ വനിതാ അഭിഭാഷകരുടെ പേരും സംഗീത പോസ്റ്റിൽ ഉന്നയിച്ചിരുന്നു.

അവർക്ക് ശാന്തിയുടെ അത്ര തൊലിവെളുപ്പ് ഇല്ലാത്തതുകൊണ്ടും ശാന്തിയെ പോലെ കൊഴഞ്ഞാട്ടക്കാരികൾ അല്ലെന്നുമൊക്കെ മോശമായ രീതിയിലുള്ള പദപ്രയോഗങ്ങളും സംഗീത ഉപയോഗിച്ചു. ശാന്തിയുടെ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലുള്ള ചില വാക്കുകളും സംഗീത ഉപയോഗിച്ചിട്ടുണ്ട്. അന്ത്യകൂദാശ കാത്ത് കിടക്കുന്ന മോഹൻലാൽ എന്ന താരരാജാവിന് പുനർജീവൻ നൽകാൻ കോർട്ട്റൂം ഡ്രാമ എന്ന വിശേഷണത്തിൽ ഒരു സിനിമ ഇറക്കുമ്പോൾ കൂട്ട് പിടിക്കേണ്ടത് ശാന്തിപ്രിയയെ ആയിരുന്നില്ല എന്നും സംഗീത കുറിക്കുന്നു.

മോഹൻലാലിന് എതിരെയും അവസാനം വിമർശനങ്ങൾ ഉന്നയിച്ച ശേഷമാണ് സംഗീത പോസ്റ്റ് അവസാനിപ്പിച്ചത്. മോഹൻലാൽ എന്ന മഹാപ്രതിഭയുടെ സ്ലോ-ഡെത്ത് ആരംഭിച്ചിട്ട് കുറച്ചു കാലമായിയെന്നും ശിഷ്ടമുണ്ടായിരുന്ന ജീവനും കൂടി ശാന്തിപ്രിയയുടെ സംസർഗ്ഗം കൊണ്ട് പോയി കിട്ടുമെന്നും സംഗീത പോസ്റ്റിൽ അവസാനം കുറിച്ചു. അവർ ആരെ വച്ച് ചെയ്യിക്കണമെന്നുള്ള ആവിഷ്കാര ഉത്തേജനം സംഗീതയ്ക്ക് അല്ലെന്ന് പോസ്റ്റിന് താഴെ വിമർശനങ്ങളും വന്നിട്ടുണ്ട്. മോഹൻലാൽ ആരാധകരും സംഗീതയ്ക്ക് എതിരെ രംഗത്ത് വന്നിട്ടുണ്ട്.