‘കേരളത്തിലെ പൊതുസമൂഹം ഗായത്രിയ്ക്ക് ഒപ്പം നിന്നു..’ – നവകേരള സദസ്സിൽ താരം പങ്കെടുത്തെന്ന് വി ശിവൻകുട്ടി

സിനിമ, സീരിയൽ താരമായ ഗായത്രി വർഷ രാജ്യത്തെ ഫാസിസ്റ്റ് നയങ്ങൾക്ക് എതിരെ പ്രതികരിച്ചപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ വലിയ രീതിയിലുള്ള വിമർശനങ്ങളും സൈബർ ആക്ര.മണവുമാണ് നേരിട്ടിരുന്നത്. ഗായത്രി മീശമാധവൻ എന്ന സിനിമയിൽ അഭിനയിച്ച കഥാപാത്രവുമായി ബന്ധപ്പെടുത്തി താരത്തിനെ മോശമായി ചിത്രീകരിക്കാനും ശ്രമിച്ചിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഗായത്രി ഒരു വേദിയിൽ സംസാരിച്ചത്.

ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ആദ്യം പോസിറ്റിവ് എന്ന രീതിയിൽ പ്രചരിച്ചപ്പോൾ പിന്നീട് ഗായത്രി പറഞ്ഞ കാര്യങ്ങളെടുത്ത് ട്രോളുകൾ ചെയ്യപ്പെടുകയും ചെയ്തു. സോഷ്യൽ മീഡിയയിലെ താരത്തിന്റെ അക്കൗണ്ടിലും മോശം കമന്റുകൾ വരികയുണ്ടായി. ഗായത്രിയ്ക്ക് പിന്തുണ അറിയിച്ച് പൊതുവിദ്യാഭ്യസ വകുപ്പ് മന്ത്രിയായ വി ശിവൻകുട്ടി നേരത്തെ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടുണ്ടായിരുന്നു.

ഇപ്പോഴിതാ ഗായത്രി നവകേരള സദസ്സിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ഒപ്പം നിന്ന് എടുത്ത ഫോട്ടോ പങ്കുവച്ചുകൊണ്ട് വീണ്ടും പിന്തുണ അറിയിച്ചിരിക്കുകയാണ് ശിവൻകുട്ടി. “ഫാസിസ്റ്റ് നയങ്ങൾക്കെതിരെ സംസാരിച്ചതിന് സൈബർ ആക്ര.മണം നേരിട്ട വ്യക്തിയാണ് ഗായത്രി. കേരളത്തിലെ പൊതുസമൂഹം പക്ഷെ ഗായത്രിക്ക് ഒപ്പം നിന്നു. നവകേരള സദസ്സ് കോട്ടയം പ്രഭാതയോഗത്തിൽ ഗായത്രി പങ്കെടുത്തപ്പോൾ..”, ശിവൻകുട്ടി കുറിച്ചു.

നവകേരള സദസ്സിൽ താനും പങ്കെടുക്കുന്നുണ്ടെന്ന് ഗായത്രിയും പോസ്റ്റ് ഇട്ടിട്ടുണ്ടായിരുന്നു. ഇതിന് താഴെയും മോശം കമന്റുകൾ വന്നിട്ടുണ്ട്. സീ കേരളത്തിലെ സുധാമണി സൂപ്പറാ എന്ന പരമ്പരയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോൾ ഗായത്രി. സീരിയലുകൾക്ക് എതിരെയും വൈറലായ വീഡിയോയിൽ ഗായത്രി അന്ന് സംസാരിച്ചിട്ടുണ്ടായിരുന്നു. ഇത് കളിയാക്കിയാണ് ട്രോളുകൾ ഇറങ്ങിയത്.