‘മറക്കാനാവാത്ത ദിവസം, ഞങ്ങൾ അത് ഉറക്കെ പറഞ്ഞു, ജയ് ശ്രീറാം! പോസ്റ്റുമായി നടി രേവതി..’ – പിന്തുണച്ച് നിത്യ മേനോൻ

പ്രാണപ്രതിഷ്ഠ ചടങ്ങുമായി ബന്ധപ്പെട്ട ചർച്ചകൾ ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായി നിൽക്കുകയാണ്. അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടന്നിരുന്നു. ഇപ്പോഴും ബാബരി മസ്ജീദുമായി ബന്ധപ്പെട്ട തർക്കങ്ങൾ സമൂഹ മാധ്യമങ്ങളിൽ ചിലർ ഉന്നയിക്കുന്നുണ്ട്. മലയാള സിനിമ താരങ്ങളും രാമക്ഷേത്രത്തെ കുറിച്ച് പോസ്റ്റുകൾ ഇട്ടിട്ടുണ്ട്.

ഇപ്പോഴിതാ നടിയും സംവിധായകയുമായ രേവതി അയോദ്ധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെടുത്തി ഒരു പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ്. “ജയ് ശ്രീ റാം.. മറക്കാനാവാത്ത ഒരു ദിവസമായിരുന്നു ഇന്നലെ! രാം ലല്ലയുടെ വശീകരിക്കുന്ന മുഖം കാണുമ്പോൾ എന്റെ ഉള്ളിൽ അങ്ങനെയൊരു ഫീൽ ഉണ്ടെന്ന് ഈ ഭാഗം കണ്ടപ്പോൾ എനിക്കറിയില്ലായിരുന്നു. എന്റെ ഉള്ളിൽ എന്തോ ഇളകി, അത്യധികം സന്തോഷം തോന്നി.

ഒരു ഹിന്ദുവായി ജനിച്ചതിനാൽ നമ്മൾ നമ്മുടെ വിശ്വാസങ്ങൾ നമ്മിൽ തന്നെ സൂക്ഷിക്കുന്നു. മറ്റ് വിശ്വാസങ്ങളെ വ്രണപ്പെടുത്താതിരിക്കാൻ ശ്രമിക്കുക, ഞങ്ങൾ അടിവരയിടാൻ ശ്രമിക്കുന്നു. മതേതര ഇന്ത്യയാണ് നമുക്ക് ശക്തമായി തോന്നുന്നതും നമ്മുടെ മതവിശ്വാസങ്ങൾ വ്യക്തിപരമായി നിലനിർത്തുന്നതും. എല്ലാവർക്കും ഇങ്ങനെ വേണം. ശ്രീരാമന്റെ ഗൃഹപ്രവേശം പലർക്കും കാര്യങ്ങളെ മാറ്റിമറിച്ചു.

ഞങ്ങൾ അത് ഉറക്കെ പറഞ്ഞു, ഒരുപക്ഷേ ആദ്യമായി, നമ്മൾ ‘വിശ്വാസികൾ.. ജയ് ശ്രീറാം..”, റാം ലല്ലയുടെ ഒരു രൂപം പങ്കുവച്ചുകൊണ്ട് രേവതി കുറിച്ചു. അത് വളരെ സത്യം ആണെന്ന് നടിയായ നിത്യ മേനോനും പോസ്റ്റിന് താഴെ പിന്തുണച്ച് കമന്റ് ഇട്ടു. എന്നാൽ നിങ്ങളെ അൺഫോളോ ചെയ്യുന്നു എന്ന രീതിയിൽ ചില മുസ്ലിം നാമധാരികളുടെ കമന്റുകളും അതുപോലെ നിരവധി പേർ വിമർശിച്ചും അഭിപ്രായങ്ങൾ ഇട്ടിട്ടുണ്ട്.