‘നടി സായി പല്ലവിയുടെ അനിയത്തി പൂജയുടെ നിശ്ചയം കഴിഞ്ഞു, ചടങ്ങിൽ തിളങ്ങി താരം..’ – ഫോട്ടോസ് വൈറൽ

അൽഫോൻസ് പുത്രന്റെ പ്രേമം എന്ന ചിത്രത്തിലെ മലർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് സിനിമയിലേക്ക് എത്തിയ താരമാണ് നടി സായി പല്ലവി. പിന്നീട് തെന്നിന്ത്യയിൽ ചുരുങ്ങിയ കാലയളവിൽ ഒരുപാട് ആരാധകരെ സ്വന്തമാക്കുകയും ചെയ്തു. പല തെന്നിന്ത്യൻ യുവ സൂപ്പർസ്റ്റാറുകളുടെയും നായികയായും സായി പല്ലവി ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. തമിഴ് നാട് കോയമ്പത്തൂർ സ്വദേശിനിയാണ് സായി പല്ലവി.

സായി പല്ലവിയുടെ അനിയത്തി പൂജയും ഒരു സിനിമയിൽ നായികയായി അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ സഹോദരിയുടെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു ദിവസം വന്നെത്തിയിരിക്കുകയാണ്. പൂജയുടെ വിവാഹ നിശ്ചയം കഴിഞ്ഞുവെന്നുള്ള വിശേഷമാണ് പുറത്തുവന്നിരിക്കുന്നത്. കുടുംബത്തിന് ഒപ്പം നിശ്ചയത്തിൽ ആടിപ്പാടി ആഘോഷിക്കുന്ന ചിത്രങ്ങളും വീഡിയോസും പുറത്തുവന്നിട്ടുമുണ്ട്.

ഈ കഴിഞ്ഞ ദിവസമാണ് പൂജ തന്റെ ഭാവി വരനെ ആരാധകർക്ക് പരിചയപ്പെടുത്തിയത്. വിനീത് എന്നാണ് സായി പല്ലവിയുടെ അനിയത്തിയെ വിവാഹം ചെയ്യാൻ പോകുന്ന പയ്യന്റെ പേര്. ഇരുവരും ഒരുമിച്ചുള്ള മനോഹരമായ നിമിഷങ്ങൾ പൂജ പങ്കുവച്ചിട്ടുണ്ടായിരുന്നു. പൂജയുടെ വിവാഹ നിശ്ചയത്തിൽ ഏറ്റവും തിളങ്ങിയത് സായി പല്ലവി തന്നെയാണ്. സാരിയിൽ അതിസുന്ദരിയായ ചിത്രങ്ങൾ വൈറലായി കഴിഞ്ഞു.

വിവാഹ നിശ്ചയത്തിന്റെ തല്ലെന്ന് പൂജയുടെ കൈയിൽ മൈലാഞ്ചി ഇട്ട ശേഷം ഇരുവരും ഒരുമിച്ചിരിക്കുന്ന ഫോട്ടോ പൂജ സ്റ്റോറി ആക്കിയിരുന്നു. വിവാഹം ഈ വർഷം തന്നെയുണ്ടാകും. അനിയത്തിയുടെ കാര്യം തീരുമാനം ആയല്ലോ ചേച്ചി ഇങ്ങനെ നടന്നാൽ മതിയോ എന്നിങ്ങനെ ചില കമന്റുകളും വിവാഹ നിശ്ചയത്തിന്റെ പോസ്റ്റുകൾക്ക് താഴെ വന്നിട്ടുണ്ട്. ശിവകാർത്തികേയൻ ചിത്രത്തിലാണ് ഇനി സായി പല്ലവി നായികായാകുന്നത്.