അയോദ്ധ്യയും ശ്രീരാമ ക്ഷേത്രവുമാണ് കഴിഞ്ഞ രണ്ട് ദിവസമായി വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്നത്. അതുമായി ബന്ധപ്പെട്ട് അനുകൂലിച്ചും പ്രതികൂലിച്ചുമെല്ലാം അഭിപ്രായം വരുന്നുണ്ടെങ്കിലും ബിജെപി അവരുടെ പ്രകടനപ്പട്ടികയിൽ പറഞ്ഞിരുന്ന പ്രധാനപ്പെട്ട കാര്യമാണ് കഴിഞ്ഞ ദിവസത്തെ പ്രാണപ്രതിഷ്ഠ ചടങ്ങോടെ നടത്തിയെടുത്തത്. വരുന്ന തിരഞ്ഞെടുപ്പിൽ അത് ഗുണം ചെയ്യുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
അതേസമയം നടിയും സംവിധായികയുമായ രേവതി രാമക്ഷേത്രത്തെ അനുകൂലിച്ച് പോസ്റ്റ് ഇട്ടതാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയായിരിക്കുന്നത്. ഫെമിനിസ്റ്റ് കൂടിയായ രേവതിയിൽ നിന്ന് ഒരുപക്ഷേ ആരും തന്നെ ഇത്തരമൊരു പോസ്റ്റ് പ്രതീക്ഷച്ചിട്ടുണ്ടാവില്ല. പക്ഷേ രേവതി നല്ലയൊരു ഇശ്വരവിശ്വാസി കൂടിയാണെന്ന് വ്യക്തമായിരിക്കുകയാണ്. രേവതിയുടെ പോസ്റ്റിന് താഴെ ഒരു യുവതെന്നിന്ത്യൻ നടിയും കമന്റ് ഇട്ടിട്ടുണ്ട്.
നിത്യ മേനോനാണ് പോസ്റ്റിന് താഴെ വളരെ സത്യമെന്ന കമന്റ് ഇട്ടത്. എന്നാൽ രേവതി മാത്രമല്ല മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ മറ്റൊരു നടി കൂടി ഈ വിഷയത്തിൽ അനുകൂലിച്ച് പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. തട്ടത്തിൻ മറയത്ത് എന്ന ചിത്രത്തിലെ ഉമ്മച്ചിക്കുട്ടിയായി തിളങ്ങിയ ഇഷ തൽവാറാണ് ജയ് ശ്രീറാം എന്ന ക്യാപ്ഷനിൽ എഴുതി, രാമന്റെ ഒരു ഫോട്ടോ ഭക്തിഗാനം ചേർത്ത് പങ്കുവെച്ചത്.
മനസ്സിലുള്ള വിഗ്രഹങ്ങൾ എല്ലാം ഉടഞ്ഞുവീഴുകയാണല്ലോ എന്ന രീതിയിൽ ചില പ്രതികരണങ്ങളും താഴെ വന്നിട്ടുണ്ട്. അതുപോലെ ഇഷ തൽവാറിന്റെ പോസ്റ്റിൽ ജയ് ശ്രീറാം എന്ന കമന്റുമായി ആരാധകർ എത്തുകയും അവർ പോസ്റ്റ് ഏറ്റെടുക്കുകയും ചെയ്തു. സുരേഷ് ഗോപിയും ഉണ്ണി മുകുന്ദനും മാത്രമല്ല കൂടുതൽ സിനിമ താരങ്ങൾ ബിജെപിയുടെ പാതയിലേക്ക് പോകുന്നുവെന്നാണ് പലരും വിലയിരുത്തുന്നത്.
View this post on Instagram