‘ആരാണീ ഉമ്മൻ ചാണ്ടി? നല്ലവൻ ആണെന്ന് നിങ്ങൾ വിചാരിച്ചാൽ ഞാൻ വിചാരിക്കില്ല..’ – മോശം പരാമർശങ്ങളുമായി നടൻ വിനായകൻ

മലയാളികൾ ഏറെ നെഞ്ചിലേറ്റിയ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗം താങ്ങാനാവാതെ നിൽക്കുകയാണ് കേരളക്കര. മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത രീതിയിലുള്ള ആളുകളാണ് അദ്ദേഹത്തിന്റെ ഭൗതിക ശരീരം കാണാൻ എത്തുന്നത്. രാവിലെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട സമയം മുതൽ അദ്ദേഹത്തെ കാണാൻ എംസി റോഡിന്റെ ഇരു സൈഡുകളിലും ആളുകൾ നിറഞ്ഞ് നിന്നിരുന്നു. വാർത്ത ചാനലുകളിൽ ഇതിന്റെ സംപ്രേക്ഷണവും ഉണ്ടായിരുന്നു.

ഇപ്പോഴിതാ കേരളത്തിലെ ജനപ്രിയ നേതാവിന്റെ വിയോഗത്തിൽ നിൽക്കുന്ന ഈ സമയത്ത് അദ്ദേഹത്തിന് എതിരെ അർദ്ധരാത്രിയിൽ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ച് വീഡിയോ ചെയ്തിരിക്കുകയാണ് നടൻ വിനായകൻ. വളരെ മോശമായ വാക്കുകൾ ഉപയോഗിച്ചാണ് വിനായകൻ പ്രതികരണം നടത്തിയത്. വിനായകന്റെ വാക്കുകൾ, “ആരാണീ ഉമ്മൻ ചാണ്ടി? എന്തിനാടോ മൂന്ന് ദിവസമൊക്കെ.. കബൂറക്കാതെ! നിർത്തിയിട്ട പോ.. പത്രക്കാരോടാ പറയുന്നേ!!

ഉമ്മൻ ചാണ്ടി ച.ത്തു.. അതിന് ഞങ്ങൾ എന്ത് ചെയ്യണം! എന്റെ അച്ഛനും ച.ത്തു, നിങ്ങളുടെ അച്ഛനും ച.ത്തു! അതിനിപ്പോ നമ്മൾ എന്തുചെയ്യണം? പ്ലീസ് നിർത്തിയിട്ട് പോ.. പത്രക്കാരെ.. നല്ലവൻ ആണെന്ന് നിങ്ങൾ വിചാരിച്ചാൽ ഞാൻ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാൽ അറിയില്ല ഇയാളൊക്കെ ആരാണെന്ന്! അപ്പോൾ നിർത്ത്.. ഉമ്മൻ ചാണ്ടി പോയി. അത്രേയുള്ളൂ..”, വിനായകൻ വീഡിയോയിലൂടെ പ്രതികരിച്ചു. വലിയ രീതിയിലുള്ള വിമർശനമാണ് വിനായകന് വീഡിയോയ്ക്ക് താഴെ വന്നിരിക്കുന്നത്.

ഇത്തരം വീഡിയോ ചെയ്തു പൊങ്കാല മേടിക്കാതെ ഉറങ്ങാതിരിക്കാൻ പറ്റില്ലേയെന്നും നിരവധി പേരാണ് വിനായകനോട് ചോദിക്കുന്നത്. ഇങ്ങനെയൊരു വീഡിയോ ചെയ്ത വിനായകന് എതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് പലരും അഭിപ്രായപ്പെട്ടിരിക്കുന്നത്. മുൻമുഖ്യമന്ത്രി കൂടിയായ ഉമ്മൻ ചാണ്ടിക്ക് എതിരെ അദ്ദേഹത്തിന്റെ മരണത്തിന് ശേഷം ഇത്തരമൊരു ആക്ഷേപം നടത്തിയ വിനായകനെ പൊലീസ് അറസ്റ്റ് ചെയ്യണമെന്നുള്ള ആവശ്യവും ഉയരുന്നുണ്ട്. വിമർശനം ഉയർന്നത്തോടെ വിനായകൻ വീഡിയോ ഡിലീറ്റ് ചെയ്തു.