സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയായി കൊണ്ടിരിക്കുന്ന സംഭവമാണ് ഗോപി സുന്ദറും ഗായികയായ അമൃത സുരേഷുമായി വേർപിരിഞ്ഞുവെന്ന രീതിയിലുള്ള പ്രചാരണം. ഇരുവരും തമ്മിൽ ഒരുമിച്ചുള്ള ജീവിതം അവസാനിപ്പിച്ചെന്നും ഇതിന്റെ ഭാഗമായിട്ടാണ് ഇൻസ്റ്റാഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്തതെന്നും വാർത്തകൾ വന്നിരിക്കുകയാണ്. എങ്കിലും ഇരുവരും ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഈ സംഭവങ്ങൾക്ക് ഇടയിൽ ഗോപി സുന്ദർ ഇതിന് മുമ്പ് ലിവിങ് റിലേഷനിൽ ആയിരുന്ന ഗായിക കൂടിയായ അഭയ ഹിരണ്മയിയുടെ പോസ്റ്റാണ് വൈറലായി മാറിയിരിക്കുന്നത്. അതിന്റെ ക്യാപ്ഷനാണ് വൈറലാകാൻ കാരണമാകുന്നത്. അഭയ ഇത് ഗോപി സുന്ദറിനെയും അമൃതയും ഉദ്ദേശിച്ച് ഇട്ടതാണെന്നാണ് പലരുടെയും കണ്ടെത്തൽ. ലൈറ്റുകൾ കൊണ്ട് അലങ്കരിച്ച ഒരു സ്ഥലത്തിന് നടുവിൽ നിൽക്കുന്ന ഫോട്ടോയും അഭയ പോസ്റ്റ് ചെയ്തിട്ടുണ്ട്.
“എല്ലാ “ലത്തിരികളും പൂത്തിരികളും” കൊണ്ട് നിങ്ങളുടെ ജീവിതം ആഘോഷമാവട്ടെയെന്ന് ഞാൻ ആശംസിക്കുന്നു. ഞാൻ കമ്പിത്തിരിയും മത്താപ്പൂവും ഉപയോഗിച്ച് ആഘോഷിക്കുന്നു..”, ഇതായിരുന്നു അഭയ പങ്കുവച്ച് പോസ്റ്റ്. ഇതിന് താഴെയാണ് വലിയ രീതിയിലുള്ള ചർച്ചകൾ നടക്കുന്നത്. ‘എന്തോ കുത്തി പറയുന്ന പോലെ തോന്നിത് എനിക്ക് മാത്രമാണോ എന്നായിരുന്നു ഒരാൾ ഇതിന് താഴെ നൽകിയ കമന്റ്.
ഇരുവരും തമ്മിൽ വേർപിരിഞ്ഞതിന്റെ വാർത്ത വന്നതിന്റെ സന്തോഷമാണോ എന്നാണ് മിക്കവരും ചോദിക്കുന്നത്. അഭയയും ഗോപി സുന്ദറും ഒരുമിച്ച് ഒമ്പത് വർഷത്തോളമാണ് ഒരുമിച്ച് ജീവിച്ചിരുന്നത്. അമൃതയും ഒന്നിക്കുന്നുവെന്ന് ഗോപി പുറത്തുവിട്ടപ്പോഴാണ് അഭയയുമായി വേർപിരിഞ്ഞെന്ന് പലരും മനസ്സിലാക്കുന്നത് തന്നെ. ഇപ്പോൾ പുറത്തുവരുന്ന വാർത്തകളുമായി അമൃതയോ ഗോപിയോ പ്രതികരിക്കുമോ എന്നറിയാനാണ് എല്ലാവരും കാത്തിരിക്കുന്നത്.