‘കമ്പിത്തിരി കത്തിച്ച് ആഘോഷിച്ചവർ മാറി നിന്നോ! അമൃതയെ ചേർത്ത് പിടിച്ച് ഗോപി സുന്ദർ..’ – അഭ്യുങ്ങൾക്ക് വിരാമം

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ചർച്ചയായി കൊണ്ടിരിക്കുന്ന ഒരു വാർത്തയാണ് ഗോപി സുന്ദറും അമൃത സുരേഷും തമ്മിൽ വേർപിരിഞ്ഞു എന്നുള്ളത്. ഇരുവരും തമ്മിൽ ഇൻസ്റ്റാഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്തുവെന്നായിരുന്നു ഇതിന് കാരണമായി പലരും കണ്ടെത്തിയത്. വാർത്ത മാധ്യമങ്ങളിലും യൂട്യൂബ് ചാനലുകളിലും ഇതുമായി ബന്ധപ്പെട്ട് വാർത്തകളും വന്നു.

ഗോപി സുന്ദറിന്റെ മുൻ കാമുകിയായ ഗായിക അഭയ ഹിരണ്മയി ഇട്ട പോസ്റ്റും ഇതോടൊപ്പം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. “എല്ലാ “ലത്തിരികളും പൂത്തിരികളുംകൊണ്ട് നിങ്ങളുടെ ജീവിതം ആഘോഷം ആവട്ടേയെന്ന് ഞാൻ ആശംസിക്കുന്നു. കമ്പിത്തിരിയും മത്താപ്പൂവും ഉപയോഗിച്ച് ഞാൻ ആഘോഷിക്കുന്നു..”, ഇതായിരുന്നു അഭയ പങ്കുവച്ച പോസ്റ്റ്. ഇതിന് താഴെ ഇത് ഗോപിസുന്ദറിനെ ഉദ്ദേശിച്ചാണെന്ന് കമന്റുകളും വന്നിരുന്നു.

എന്തായാലും വേർപിരിയൽ അഭ്യുങ്ങൾക്ക് വിരാമം ഇട്ടുകൊണ്ട് ഗോപി സുന്ദർ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. അമൃതയെ കെട്ടിപ്പിടിച്ച് ചേർന്ന് നിൽക്കുന്ന ഒരു ഫോട്ടോ ഗോപി സുന്ദർ ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലുമൊക്കെ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. എല്ലാവർക്കും നല്ലയൊരു സുപ്രഭാതം ആശംസിച്ചുകൊണ്ടാണ് ഗോപിസുന്ദർ അമൃതയ്ക്ക് ഒപ്പമുള്ള ഫോട്ടോ പങ്കുവച്ചിരിക്കുന്നത്.

കമ്പിത്തിരി കത്തിച്ച് ആഘോഷിച്ചവർ അങ്ങോട്ട് മാറി നിന്നോ എന്നൊക്കെ ആരാധകർ ഇതിന് താഴെ കമന്റുമായി എത്തിയിട്ടുമുണ്ട്. ഇവർ പിരിഞ്ഞില്ല അപ്പോ ബാക്കി ഉളളവർ പിരിഞ്ഞു പോവേണ്ടതാണ് എന്നൊക്കെ രസകരമായ കമന്റുകളും ചിത്രത്തിന് താഴെ വന്നിട്ടുണ്ട്. ഗോപി സുന്ദർ അമൃതയുമുള്ള പ്രണയം വെളിപ്പെടുത്തിയ പോസ്റ്റ് ഉൾപ്പടെയുള്ളവ സമൂഹ മാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്തതും സംശയത്തിന് കാരണമായിരുന്നു.