‘ബൈക്കിൽ രാജ്യം ചുറ്റി തല അജിത്ത്, വാഗാ അതിർത്തിയിൽ ജവാന്മാർക്കൊപ്പം..’ – ഫോട്ടോസ് വൈറൽ

‘ബൈക്കിൽ രാജ്യം ചുറ്റി തല അജിത്ത്, വാഗാ അതിർത്തിയിൽ ജവാന്മാർക്കൊപ്പം..’ – ഫോട്ടോസ് വൈറൽ

തമിഴ് നാട്ടിൽ ഇപ്പോഴുള്ള സൂപ്പർസ്റ്റാറുകളിൽ ഏറ്റവും ആരാധകരുള്ള ഒരു നടനാണ് അജിത്ത് കുമാർ. പെരുമാറ്റം കൊണ്ടും അഭിനയ ശൈലി കൊണ്ടും അജിത്ത് തമിഴ് നാട്ടിലുള്ളവർക്ക് പ്രിയപ്പെട്ടവനാണ്. രജനികാന്ത് ചിത്രത്തിനൊപ്പം ഒരുമിച്ച് റിലീസ് വന്നപ്പോൾ ആദ്യ ദിനം കളക്ഷൻ പോലും അജിത്ത് രജനിയെക്കാൾ കൂടുതൽ ലഭിച്ചുവെന്നതാണ് സത്യം.

അത്രത്തോളം താരപദവിയിൽ ഇന്ന് അജിത്ത് എത്തി കഴിഞ്ഞു. സിനിമ കഴിഞ്ഞാൽ അജിത്ത് ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഒന്ന് ഡ്രൈവിങ്ങാണ്. പലപ്പോഴും അജിത്തിന്റെ ഡ്രൈവിങ്ങിനെ കുറിച്ച് ധാരാളം വാർത്തകളും വന്നിട്ടുണ്ട്. വാഹനങ്ങളോടുള്ള കമ്പം കൊണ്ട് തന്നെ ധാരാളം തെന്നിന്ത്യയിലെ വാഹനപ്രേമികളും അജിത്തിന്റെ കടുത്ത ആരാധകരാണ്.

ഷൂട്ടിംഗ് തിരക്കുകൾക്ക്‌ ഇടവേള ഇട്ടുകൊണ്ട് ഇപ്പോഴിതാ അജിത്ത് ഓൾ ഇന്ത്യ ട്രിപ്പ് പോയിരിക്കുകയാണ്. ട്രെയിനിലോ കാറിലോ ഒന്നുമല്ല ബൈക്കിലാണ് അജിത്ത് രാജ്യം മുഴുവനും ചുറ്റാൻ പോയിരിക്കുന്നതെന്ന് ഏറെ എടുത്തു പറയേണ്ട ഒന്ന് തന്നെയാണ്. ഇതൊക്കെ തന്നെയാണ് അജിത്ത് കുമാറിനെ മറ്റുള്ള താരങ്ങളിൽ നിന്ന് വ്യത്യസ്തനാകുന്നത്.

ഇന്ത്യ-പാകിസ്ഥാൻ ബോർഡറായ വാഗാ അതിർത്തിയിൽ ദേശീയ പതാക കൈയിലേന്തി നിൽക്കുന്ന അജിത്തിന്റെ ചിത്രങ്ങൾ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. ഇത് കൂടാതെ ജവാന്മാർക്ക് ഒപ്പം സെൽഫികളും ഫോട്ടോസും എടുക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. 20 ദിവസങ്ങൾക്ക് മുമ്പാണ് അജിത്ത് ചെന്നൈയിൽ നിന്ന് യാത്ര തിരിച്ചത്.

CATEGORIES
TAGS