‘ഭാരത മഹാഭാരതത്തിലെ ഭീഷ്മാചാര്യൻ! അദ്വാനിയെ മകളുടെ വിവാഹം ക്ഷണിച്ച് സുരേഷ് ഗോപി..’ – നേരിൽ കണ്ട് താരം

സുരേഷ് ഗോപിയെ ചുറ്റിപ്പറ്റിയുള്ള സംഭവങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ കൂടുതലായി ചർച്ചയായി കൊണ്ടിരിക്കുന്നത്. മാധ്യമപ്രവർത്തകയുടെ തോളിൽ കൈവച്ച് കാര്യം പറഞ്ഞതിന് ഏറെ വിമർശനങ്ങൾ നേരിടുകയും പിന്നീട് മാപ്പ് പറയുകയും ചെയ്ത സംഭവം മുതൽ മറ്റൊരു മാധ്യമപ്രവർത്തകയോട് ദേഷ്യത്തിൽ സംസാരിച്ചതിന് വരെ സാമൂഹിക മാധ്യമങ്ങളിൽ സുരേഷ് ഗോപിയ്ക്ക് എതിരെ ധാരാളം വിമർശനവും വന്നിട്ടുണ്ട്.

എങ്കിലും സുരേഷ് ഗോപി ചെയ്യാറുള്ള നന്മകൾ മലയാളികൾ എന്നും അംഗീകരിക്കാറുണ്ട്. കഴിഞ്ഞ ദിവസം തന്നെ സർക്കാർ ക്ഷേമ പെൻഷൻ നിഷേധിച്ച് അത് തിരിച്ചടക്കണമെന്ന് ഉത്തരവ് വന്ന ഭിന്നശേഷിക്കാരനായ യുവാവിനും അമ്മയ്ക്കും ഒരു ലക്ഷം രൂപ നൽകിയ സുരേഷ് ഗോപിയുടെ നല്ല മനസ്സിനെ മലയാളികൾഅംഗീകരിച്ച് കൈയടിച്ചിരുന്നു. തനിക്ക് നേരെ ഇത്രയും വിമർശനങ്ങൾ വരുമ്പോഴും അദ്ദേഹം ചെയ്യുന്ന നല്ല കാര്യങ്ങൾ തുടർന്നുകൊണ്ടേയിരുന്നു.

ഇപ്പോഴിതാ ബിജെപിയുടെ മുതിർന്ന നേതാവ് എൽകെ അദ്വാനിയെ അദ്ദേഹത്തിന്റെ ജന്മദിനത്തിൽ നേരിൽ കണ്ട സന്തോഷം പങ്കുവച്ചിരിക്കുകയാണ് സുരേഷ് ഗോപി. “അദ്വാനി ജിയുടെ ജന്മദിനമായ ഇന്ന് അദ്ദേഹത്തെ കാണാനുള്ള ബഹുമതി ലഭിച്ചു.. അദ്ദേഹത്തിന്റെ പാദങ്ങളിൽ എന്റെ നെറ്റി കൊണ്ട് തൊട്ടു വണങ്ങി ഞാൻ ആദരവ് പ്രകടിപ്പിച്ചു. വാജ്‌പേയി ജിയുടെയും അദ്വാനി ജിയുടെയും ചരിത്രപരമായ ചിത്രീകരണം നിരീക്ഷിച്ചപ്പോൾ അദ്ദേഹത്തിന്റെ ഫോയറിലെ പെയിന്റിംഗും ഫോട്ടോഗ്രാഫുകളും എന്റെ താൽപ്പര്യം ആകർഷിച്ചു.

എന്റെയുള്ളിലെ വികാരങ്ങൾ ഉണർത്തി. 80കളിലും 90കളിലും ഇന്ത്യയുടെ ഉയിർപ്പ്. ധീരന്മാർ! ഭാരത മഹാഭാരതത്തിലെ ഭീഷ്മാചാര്യന്മാർ..”, സുരേഷ് ഗോപി അദ്ദേഹത്തെ കണ്ട ശേഷം കുറിച്ചു. നേരിൽ കണ്ട് ആശംസകൾ നേരുക മാത്രമല്ല ചെയ്തത്, സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് ക്ഷണിക്കുകയും ചെയ്തു. സുരേഷ് ഗോപിയുടെ പോസ്റ്റിന് താഴെ എൽ.കെ അദ്വാനിക്ക് ആശംസകൾ നേർന്നുള്ള നിരവധി കമന്റുകൾ വന്നിട്ടുമുണ്ട്.