‘ഇൻഡോനേഷ്യയിൽ അവധി ആഘോഷിച്ച് നടി മീര നന്ദൻ, ബാലിയിൽ ചുറ്റിക്കറങ്ങി താരം..’ – ഫോട്ടോസ് വൈറൽ

ടെലിവിഷൻ അവതരണ രംഗത്ത് നിന്നും സിനിമയിൽ നായികയായി മാറിയ ഒരു താരമാണ് നടി മീരാനന്ദൻ. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലാണ് മീര ആദ്യമായി അഭിനയിക്കുന്നത്. അതിന് മുമ്പ് മീര ഏഷ്യാനെറ്റിലെ സ്റ്റാർ സിംഗർ എന്ന മ്യൂസിക് റിയാലിറ്റി ഷോയിൽ രഞ്ജിനി ഹരിദാസിന് ഒപ്പം അവതാരക ആയിരുന്നു. ആ ഷോയിൽ മത്സരാർത്ഥിയായി പങ്കെടുക്കാൻ വന്ന് പിന്നീട് അവതാരകയായി മാറുക ആയിരുന്നു.

10 വർഷത്തിന് അടുത്ത് മീരാനന്ദൻ സിനിമയിൽ വളരെ സജീവമായി നിന്നിരുന്നു. ദുബൈയിൽ റേഡിയോ ജോക്കിയായി ജോലി ഇതിനിടയിൽ ലഭിച്ചെങ്കിലും സിനിമ അഭിനയ നിർത്തിയിരുന്നില്ല. ഇപ്പോൾ അജ്മാനിൽ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ് താരം. ഈ കഴിഞ്ഞ സെപ്റ്റംബറിൽ ആയിരുന്നു മീരയുടെ വിവാഹനിശ്ചയം നടന്നത്. ശ്രീജു എന്നാണ് വരന്റെ പേര്. അടുത്ത വർഷം വിവാഹം ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ട്.

ലണ്ടനിൽ ജോലി ചെയ്യുന്ന ശ്രീജുവുമായുള്ള വിവാഹബന്ധം മാട്രിമോണിയൽ സൈറ്റ് വഴിയാണ് വന്നതെന്ന് മീര തന്നെ വെളിപ്പെടുത്തിയിരുന്നു. തന്റെ ജോലി തിരക്കുകളിൽ നിന്ന് ഇടവേള എടുത്ത് മീര ഇപ്പോൾ അവധി ആഘോഷിക്കാൻ വേണ്ടി ഇൻഡോനേഷ്യയിലേക്ക് പോയിരിക്കുകയാണ്. അവിടെ നിന്നുള്ള ചിത്രങ്ങൾ മീര തന്നെ തന്റെ ആരാധകരുമായി പങ്കുവച്ചിട്ടുമുണ്ട്. ഇൻഡോനേഷ്യയയിലെ ബാലിയിലാണ് മീര പോയിരിക്കുന്നത്.

അവിടെയുള്ള സ്ഥലങ്ങൾ ചുറ്റിക്കറങ്ങി കണ്ട മീരയുടെ ചിത്രങ്ങൾ നിമിഷനേരം കൊണ്ട് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിട്ടുമുണ്ട്. സബീർ ഫോട്ടോഗ്രാഫിയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. നവംബർ ആറിനാണ് താരം ബാലിയിൽ എത്തിയത്. രണ്ട് ദിവസമായി അവിടെയുള്ള സ്ഥലങ്ങൾ കാണുകയാണ് താരം. അഞ്ച് വർഷങ്ങൾക്ക് ശേഷം മീര അഭിനയിച്ച എന്നാലും എന്റെ അളിയാ ഈ വർഷമാണ് പുറത്തിറങ്ങിയത്.