‘ആചാര്യയിലെ ഐറ്റം സോങ്ങ്!! മെഗാസ്റ്റാറിന് ഒപ്പം റെജീനയുടെ ത്രസിപ്പിക്കുന്ന ഡാൻസ്..’ – വീഡിയോ കാണാം

ലൂസിഫറിന്റെ തെലുങ്ക് റീമേക്കിൽ അഭിനയിക്കുന്നത് മെഗാസ്റ്റാർ ചിരഞ്ജീവിയാണെന്ന് അറിഞ്ഞപ്പോൾ മുതൽ ഏറെ പ്രതീക്ഷയോടെ മലയാളികൾ അടക്കം കാത്തിരിക്കുന്ന ചിത്രമാണ് ഗോഡ് ഫാദർ. സിനിമയുടെ ഷൂട്ടിംഗ് ഇപ്പോൾ നടക്കുകയാണ്. എന്നാൽ ഗോഡ് ഫാദറിന് മുമ്പ് തന്നെ മെഗാസ്റ്റാർ ആരാധകരെ ആവേശത്തിലാഴ്ത്താൻ മറ്റൊരു സിനിമ വരുന്നുണ്ട്.

കൊറതല ശിവ സംവിധാനം ചെയ്യുന്ന ആചാര്യ എന്ന സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയായി കഴിഞ്ഞു. ചിരഞ്ജീവിയും മകൻ റാം ചരണും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ പൂജ ഹെഡ്ജും കാജൽ അഗർവാളുമാണ് നായികമാരായി അഭിനയിക്കുന്നത്. തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സോനു സൂദും ചിത്രത്തിൽ ഒരു പ്രധാന റോളിൽ അഭിനയിക്കുന്നുണ്ട്.

ഇപ്പോഴിതാ ആചാരയിലെ മൂന്നാമത്തെ പാട്ടിന്റെ ലിറിക്കൽ വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. മെഗാസ്റ്റാറിനൊപ്പം ഐറ്റം നമ്പറിൽ ഡാൻസ് ചെയ്യുന്ന തെലുങ്ക് നടി റെജീന കസാൻഡ്രയാണ്. റെജിനയുടെ ത്രസിപ്പിക്കുന്ന ഗ്ലാമറസ് വേഷത്തിലുള്ള നൃത്തം പ്രേക്ഷകരുടെ ഹൃദയത്തിൽ തന്നെ ഇടംപിടിച്ചു കഴിഞ്ഞു.

യൂട്യൂബിൽ ട്രെൻഡിങ്ങിൽ വീഡിയോ ഇടം പിടിച്ചു കഴിഞ്ഞു. ലിറിക്കൽ വീഡിയോ ആണെങ്കിൽ കൂടിയും പാട്ടിലെ ചില സീനുകളും നൃത്തം രംഗങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. മെഗാസ്റ്റാറിന്റെ കിടിലം സ്റ്റെപ്പുകളും പാട്ടിലുണ്ടെന്ന് വീഡിയോ കണ്ടാൽ മനസ്സിലാകും! ചിരഞ്ജീവിയുടെ ആരാധകർക്ക് തിയേറ്ററിൽ ഓളമുണ്ടാക്കാൻ സാധിക്കുന്ന ഒരു ഗാനരംഗം തന്നെയാണ് ഇത്.

‘സാനാ കഷ്ടം’ എന്ന് തുടങ്ങുന്ന പാട്ടാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മണി ശർമയാണ് സിനിമയിലെ പാട്ടുകളുടെ സംഗീതം നിർവഹിച്ചിരിക്കുന്നത്. രേവന്തും ഗീത മാധുരിയും ചേർന്നാണ് പാട്ട് ആലപിച്ചിരിക്കുന്നത്. ആദിത്യ മ്യൂസിക്കാണ് യൂട്യൂബിലൂടെ ഗാനം പുറത്തുവിട്ടത്. ഫെബ്രുവരി നാലിനാണ് സിനിമ തിയേറ്ററുകളിൽ റീലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്.

CATEGORIES
TAGS