‘പാചകത്തിനിടെ മിക്സി പൊട്ടിത്തെറിച്ചു! ഗായിക അഭിരാമി സുരേഷിന് പരുക്ക്..’ – സംഭവം കണ്ട് ഞെട്ടി ആരാധകർ

ബാലതാരമായി അഭിനയിക്കുകയും പിന്നീട് നായികയായി അഭിനയിക്കുകയുമൊക്കെ ചെയ്‌ത്‌ ഗായികയായി അറിയപ്പെടുന്ന താരമാണ് അഭിരാമി സുരേഷ്. ചേച്ചി അമൃതയ്ക്ക് ഒപ്പം സ്റ്റാർ സിംഗറിന്റെ വേദിയിൽ കൂടെ വന്ന് ശ്രദ്ധനേടിയ അഭിരാമിക്ക് ഏഷ്യാനെറ്റിലെ തന്നെ ഹലോ കുട്ടിച്ചാത്തനിൽ അഭിനയിക്കാൻ അവസരം ലഭിച്ചു. പിന്നീട് ഇങ്ങോട്ട് ചേച്ചിയെ പോലെ ഒരുപാട് ആരാധകരുള്ള ഒരു ഗായികയും താരവുമായി മാറി.

സമൂഹ മാധ്യമങ്ങളിൽ സജീവമായ അഭിരാമി തന്റെ ആരാധകർക്ക് ഏറെ വിഷമം നൽകുന്ന ഒരു കാര്യം പങ്കുവച്ചിരിക്കുകയാണ്. കുക്കിംഗ് വീഡിയോസ് പങ്കുവെക്കാറുള്ള അഭിരാമി കഴിഞ്ഞ ദിവസം പാചകം ചെയ്യുന്നതിനിടെ മിക്സി പൊട്ടിത്തെറിച്ച് കൈയ്ക്ക് പരുക്കേറ്റ കാര്യമാണ് പങ്കുവെച്ചത്. വീഡിയോ ഷൂട്ട് ചെയ്യാൻ വേണ്ടി പാചകം ചെയ്യുമ്പോഴാണ് അഭിരാമിയ്ക്ക് ഈ ഒരു മോശം അനുഭവം നേരിടേണ്ടി വന്നത്.

പിന്നീട് ആശുപത്രിയിൽ ചികിത്സ തേടിയ അഭിരാമിയുടെ അഞ്ച് വിരലുകൾക്കും മുറിവ് ഉണ്ടാവുകയും അത് മരുന്ന് വച്ച് കെട്ടുകയും ചെയ്തു. “ആദ്യമായി ആണ് ഇങ്ങനെ ഒരു പറ്റൽ.. പക്ഷെ ഞാൻ വേഗം തിരിച്ചു വരും ട്ടോ..”, ഫോട്ടോ പങ്കുവച്ചുകൊണ്ട് കുറിച്ചു. താൻ ഇന്നും ഇന്നലെയോ കുക്ക് ചെയ്യാൻ തുടങ്ങിയ ഒരാൾ അല്ലെന്നും മിക്സിയുടെ ലോക്കിന് സംഭവിച്ച പ്രശ്നം കാരണമാണ് ഇതുണ്ടായതെന്നും അഭിരാമി പറഞ്ഞു.

മിക്സി പൊട്ടിയപ്പോൾ ആദ്യത്തെ പത്ത് മിനിറ്റ് തന്റെ റിലേ മുഴുവനും കട്ട് ആയിരുന്നുവെന്നും ശരിക്കും ഒരു ബോധവും ഉണ്ടായത് തോന്നിയില്ല, ഛർദ്ദിക്കാൻ വരുന്നതു പോലെയും തലകറങ്ങുന്നത് പോലെയുമൊക്കെ ആണ് തോന്നിയത്. ഇത് എന്റെ കുക്കിങ്ങിനെ സ്റ്റോപ്പ് ചെയ്യുമെന്ന് ആരും വിചാരിക്കേണ്ടെന്നും സമയം ശരിയല്ലെന്നും അഭിരാമി പ്രതികരിച്ചു. അഭിരാമി എത്രയും പെട്ടന്ന് തിരിച്ചുവരാൻ ആശംസിച്ച് ആരാധകർ കമന്റുകളും ഇട്ടിട്ടുണ്ട്.